സിൽഗദിജി: ആഫ്രിക്കൻ രാജ്യമായ ബുർക്കിനഫാസോയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ നടന്ന ആക്രമണത്തിൽ ആറു മരണം. സിൽഗദിജി ഗ്രാമത്തിലെ പ്രൊട്ടസ്റ്റന്‍റ് പള്ളിയിലാണ് സംഭവം. കൊല്ലപ്പെട്ടവരിൽ പുരോഹിതനും ഉൾപ്പെടുന്നു.
ആക്രമണത്തിന ് ശേഷം രണ്ട് പേരെ കാണാതായെന്ന് റിപ്പോർട്ടുണ്ട്. പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിക്കാണ് സംഭവം. പ്രാർഥനക്ക് ശേഷം ആളുകൾ പള്ളിക്ക് പുറത്തേക്ക് വരുന്ന സമയത്താണ് ബൈക്കിലെത്തിയ ആയുധധാരികളായ അക്രമികൾ വെടിയുതിർത്തത്.
ബുർക്കിനഫാസോയിൽ വര്‍ഗീയതയുടെ പേരിൽ ആക്രമണം നടക്കുന്നത് ആദ്യ സംഭവമാണെന്ന് സർക്കാർ വക്താവ് റെമി ഫുൾഗാൻസ് ഡൻഗിനൗ പറഞ്ഞു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല.
വെള്ളിയാഴ്ച കിഴക്കൻ ബുർക്കിനഫാസോയിൽ നടന്ന വ്യത്യസ്ത വെടിവെപ്പിൽ അഞ്ച് അധ്യാപകർ കൊല്ലപ്പെട്ടിരുന്നു.
ജനസംഖ്യയിൽ 60 ശതമാനം മുസ് ലിംകളുള്ള ബുർക്കിനഫാസോയിൽ 25 ശതമാനം ക്രൈസ്തവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.