ൈനറോബി: കെനിയൻ തലസ്ഥാനമായ ൈനറോബിയിലെ ഹോട്ടൽ സമുച്ചയത്തിൽ സ്ഫോടനവും വെ ടിവെപ്പും. ഹോട്ടലും നിരവധി ഒാഫിസുകളും പ്രവർത്തിക്കുന്ന കെട്ടിടമാണിത്. ഭീകരാക്രമ ണമാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. ആളപായമുള്ളതായി റിപ്പോർട്ടില്ല.
വെടിയൊച്ച കേട്ടയുടൻ ആളുകൾ ഇറങ്ങിയോടുകയായിരുന്നു. കെട്ടിട സമുച്ചയത്തിലേക്ക് നാല് ആയുധധാരികൾ അതിക്രമിച്ചു കയറിയതായി ദൃക്സാക്ഷികൾ പറയുന്നു. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ പൊലീസ് കെട്ടിടം വളഞ്ഞു. ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു.
ആക്രമണത്തിെൻറ ഉത്തരവാദിത്തം സായുധസംഘമായ അശ്ശബാബ് ഏറ്റെടുത്തു. രാജ്യത്ത് 2011 മുതൽ അശ്ശബാബ് ആക്രമണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.