നൈറോബി: ആഫ്രിക്കൻ രാജ്യമായ കെനിയയിൽ പ്ലാസ്റ്റിക് നിരോധിച്ചു. വിലക്ക് ലംഘിക്കുന്നവർക്ക് 38,000 ഡോളർ (ഏകദേശം 24 ലക്ഷം രൂപ) പിഴയോ പരമാവധി നാലു വർഷം തടവോ ശിക്ഷ ലഭിക്കും. ഉപയോഗം മാത്രമല്ല, നിർമാണവും ഇറക്കുമതിയും ഒരുപോലെ ശിക്ഷയുടെ പരിധിയിൽ വരും. ഇവ രണ്ടിനും പക്ഷേ, പിഴയിൽ നേരിയ ഇളവുണ്ട്. കെനിയൻ തലസ്ഥാന നഗരമായ െനെറോബിയിൽ പ്ലാസ്റ്റിക് മാലിന്യം പരിധിവിട്ടതോടെയാണ് സർക്കാർ കടുത്ത നടപടിയുമായി രംഗത്തിറങ്ങിയത്. കാമറൂൺ, ഗിനിയ- ബിസാവു, മാലി, ടാൻസാനിയ, ഉഗാണ്ട, ഇത്യോപ്യ, മൗറിത്താനിയ, മലാവി തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങൾ നേരത്തെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
കെനിയയിൽ പ്രതിവർഷം 10 കോടി പ്ലാസ്റ്റിക് കവറുകൾ പ്രതിവർഷം സൂപർമാർക്കറ്റുകൾ വഴി വിതരണം ചെയ്യപ്പെടുന്നുവെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.