ട്രിപളി: ലിബിയൻ നാഷനൽ ഒായിൽ കോർപറേഷെൻറ ട്രിപളിയിലെ ആസ്ഥാനത്ത് ആക്രമണം. കെട്ടിടത്തിലേക്ക് ഇരച്ചുകയറിയ ആറംഗ സായുധസംഘം നിരവധിപേരെ ബന്ധികളാക്കിയിരിക്കയാണ്. തിങ്കളാഴ്ചയാണ് സംഭവമുണ്ടായതെന്നും ബന്ധികളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്നും ആഭ്യന്തര മന്ത്രി ബ്രിഗേഡിയർ ജനറൽ അബ്ദുസ്സലാം അശൂർ അറിയിച്ചു.
അക്രമികൾ കെട്ടിടത്തിൽ പ്രവേശിച്ച ഉടൻ സ്ഫോടന ശബ്ദവും വെടിവെപ്പും ഉണ്ടായതായി ദൃക്സാക്ഷികൾ പറയുന്നു. താഴെ നിലയിലുള്ളവരെയാണ് അക്രമികൾ ബന്ധികളാക്കിയിരിക്കുന്നത്. സുരക്ഷസേനയും അഗ്നിശമന പ്രവർത്തകരും ചേർന്ന് മുകൾനിലയിലുള്ളവരെ മോചിപ്പിച്ചിട്ടുണ്ട്. അക്രമികളുമായുള്ള ഏറ്റുമുട്ടലിൽ സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി കമ്പനി മേധാവി മുസ്തഫ സനാഉല്ല പറഞ്ഞു. സംഭവത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മെയിൽ ട്രിപളിയിലെ തെരഞ്ഞെടുപ്പ് കമീഷൻ ഒാഫിസിനുനേരെ െഎ.എസ് ഭീകരർ ആക്രമണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.