ലീബ്രവീൽ: മധ്യ ആഫ്രിക്കൻ രാജ്യമായ ഗബോണിൽ പ്രസിഡൻറിനെ പുറത്താക്കാൻ ശ്രമിച്ച പട ്ടാള ഒാഫീസർമാർ അറസ്റ്റിൽ. മസ്തിഷ്കാഘാതം വന്ന് അയൽരാജ്യമായ മൊറോക്കോയിൽ ച ികിത്സയിൽ കഴിയുന്ന അലി ബോംഗോക്കെതിരെയായിരുന്നു സൈനിക അട്ടിമറി നീക്കം. പ്രാദേശി ക സമയം പുലർച്ച 4.30ന് റേഡിയോ, ടെലിവിഷൻ മാധ്യമങ്ങൾ വഴിയാണ് മൂന്നു സൈനികർ അധികാരം പിടിച്ചെന്ന് പ്രഖ്യാപിച്ചത്.
പുതുവത്സര ദിനത്തിൽ പ്രസിഡൻറ് നൽകിയ ടെലിവിഷൻ സ ന്ദേശം അദ്ദേഹത്തിെൻറ ആരോഗ്യനിലയെ കുറിച്ച് ആശങ്കയുണർത്തുന്നുവെന്ന് പറഞ്ഞായിരുന്നു പുതിയ നീക്കം. എന്നാൽ, പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം അട്ടിമറി ശ്രമത്തിന് നേതൃത്വം നൽകിയ നാലു സൈനികരെ അധികൃതർ അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്.
കഴിഞ്ഞ ഒക്ടോബറിൽ മസ്തിഷ്കാഘാതത്തെ തുടർന്ന് സൗദി അറേബ്യയിൽ ചികിത്സയിലായിരുന്നു ബോംഗോ. നവംബറിൽ മൊറോക്കോയിലേക്ക് മാറിയെങ്കിലും ഇനിയും രാജ്യത്തെത്തിയിട്ടില്ല. ഇതിനിടെയാണ് പുതുവത്സര ദിനത്തിൽ ദേശീയ ടെലിവിഷൻ ചാനൽ വഴി ജനങ്ങൾക്ക് സന്ദേശം നൽകിയത്. ശരീരത്തിെൻറ ഒരുവശം തളർന്ന ബോംഗോ അവശനാണെന്നും ഇനിയും രാജ്യഭരണം ഏറ്റെടുക്കാനാവില്ലെന്നുമാണ് സൈനികരുടെ അവകാശവാദം.
നാലു പതിറ്റാണ്ട് രാജ്യം ഭരിച്ച പിതാവ് ഉമർ ബോംഗോയിൽനിന്ന് 2009ലാണ് അലി ബോംഗോ അധികാരമേറ്റെടുക്കുന്നത്. 2016ൽ നേരിയ വ്യത്യാസത്തിൽ വീണ്ടും അധികാരത്തിലെത്തിയ ബോംഗോ രണ്ടു മാസത്തിലേറെയായി രാജ്യത്തില്ല.
സ്വന്തം രാജ്യത്തിെൻറ വിധി ഏറ്റെടുക്കാൻ രംഗത്തിറങ്ങണമെന്ന് അട്ടിമറിക്ക് നേതൃത്വം നൽകിയ സൈനിക വക്താവ് ലഫ്റ്റനൻറ് കെല്ലി ഒാൺടോ ഒബിയാങ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രസിഡൻറിനോട് എന്നും കൂറ് പുലർത്തുന്ന സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഇൗ നീക്കത്തിന് പിന്തുണ നൽകാത്തതാണ് പരാജയമാകാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.