മൊഗാദിശു: സോമാലിയൻ തലസ്ഥാനമായ മൊഗാദിശുവിൽ തിരക്കേറിയ സ്ഥലത്തുണ്ടായ വൻ കാർബോംബ് സ്ഫോടനത്തിൽ 76 പേർ കൊല്ലപ്പെട്ടു. 70 പേർക്ക് പരിക്കുണ്ട്. എന്നാൽ, ഇതിെൻറ എണ്ണം കൂടാൻ സാധ്യതയുണ്ടെന്ന് ആമീൻ ആംബുലൻസ് സർവിസ് ഡയറക്ടർ അബ്ദുൽ ഖാദിർ അബ്ദുറഹ്മാൻ ഹാജി പറഞ്ഞു.
വലിയൊരു വിഭാഗം സർവകലാശാല വിദ്യാർഥികളും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. സുരക്ഷ പരിശോധന കേന്ദ്രവും നികുതി ഓഫിസും സ്ഥിതിചെയ്യുന്ന വടക്കുപടിഞ്ഞാറൻ മൊഗാദിശുവിലെ ഗതാഗത തിരക്കേറിയ ജങ്ഷനിലായിരുന്നു സ്ഫോടനം.
സ്ഫോടനത്തിെൻറ ആഘാതത്തിൽ പൊട്ടിത്തെറിക്കുകയും കത്തിക്കരിയുകയും ചെയ്ത വാഹന ഭാഗങ്ങൾ സംഭവസ്ഥലത്ത് ചിതറിക്കിടക്കുകയാണ്. രണ്ടു വർഷത്തിനിടെയുണ്ടായ ഏറ്റവും കനത്ത ആക്രമണമാണ് ശനിയാഴ്ചത്തേത്. അൽഖാഇദയുമായി ബന്ധമുള്ള അൽശബാബ് തീവ്രവാദികളുടെ ആക്രമണം ഇവിടെ പതിവാണ്.
റോഡ് നിർമാണത്തിലേർപ്പെട്ട രണ്ട് തുർക്കി എൻജിനീയർമാരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് ഓഫിസർ ഇബ്രാഹീം മുഹമ്മദ് പറഞ്ഞു.
അപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൃത്യമായ എണ്ണം ലഭ്യമായിട്ടില്ലെന്ന് മൊഗാദിശു മേയർ ഉമർ മഹ്മൂദ് മുഹമ്മദ് പറഞ്ഞു. എണ്ണം ഇനിയും കൂടിയേക്കാമെന്നും വാഴ്സിറ്റി വിദ്യാർഥികളും നിരപരാധികളായ സാധാരണക്കാരുമാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
സ്ഫോടന സമയത്ത് ബസിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥികളാണ് അപകടത്തിൽ പെട്ടതെന്ന് ദൃക്സാക്ഷിയായ മുഹിേബാ അഹ്മദ് പറഞ്ഞു. സ്ഫോടനം നടന്നതോടെ ചിതറിയ ശരീരങ്ങൾ മാത്രമാണ് കാണാനായതെന്ന് മറ്റൊരു ദൃക്സാക്ഷി സകരിയ അബ്ദുൽ ഖാദർ പറഞ്ഞു.
അതേസമയം, സ്ഫോടനത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സോമാലി സർക്കാറിനെതിരെ ഒരു ദശകത്തിലധികമായി ഏറ്റുമുട്ടൽ പാതയിലുള്ള അൽശബാബിെൻറ ആക്രമണങ്ങൾ മൊഗാദിശുവിൽ പതിവാണ്. ഇസ്ലാമിക് കോർട്ട്സ് യൂനിയനിൽ നിന്ന് പിറവിയെടുത്ത ഈ തീവ്രവാദി സംഘം ഒരുകാലത്ത് മധ്യ-ദക്ഷിണ സോമാലിയ തങ്ങളുടെ നിയന്ത്രണത്തിലാക്കിയിരുന്നു.
9000ത്തോളം പേർ അൽശബാബിൽ അംഗങ്ങളുണ്ടെന്നാണ് കണക്ക്. 2010ൽ അൽഖാഇദയുമായി സഖ്യം പ്രഖ്യാപിച്ച സംഘം 2011ൽ മൊഗാദിശുവിലെ ശക്തികേന്ദ്രങ്ങളിൽനിന്ന് പിൻവലിയേണ്ടിവരുകയായിരുന്നു. രാജ്യത്തിെൻറ ഗ്രാമീണ മേഖലയിൽ നിലയുറപ്പിച്ച അൽശബാബ്, ഗറില യുദ്ധത്തിലൂടെയാണ് സർക്കാറിനെതിരെ ആക്രമണം ശക്തമാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.