ബെയ്ജിങ്: കൊറോണ വ്യാപനത്തിന്റെ പേരിൽ ആഫ്രിക്കൻ പൗരന്മാരോട് ചൈന മോശമായി പെരുമാറുന്നതായി പരാതി. തങ്ങളുട െ പൗരന്മാർക്കെതിരായ വിവേചനവും ഒറ്റപ്പെടുത്തലും സംബന്ധിച്ച് ആഫ്രിക്കൻ പ്രതിനിധികൾ ചൈനീസ് ഭരണകൂടത്തിന് പരാ തി നൽകി. നൈജീരിയ, കെനിയ തുടങ്ങിയ രാജ്യങ്ങൾ ചൈനീസ് അംബാസഡർമാരെ വിളിച്ചു വരുത്തി ആശങ്ക അറിയിച്ചു.
രണ്ടാമതു ം കൊറോണ വ്യാപിക്കുമെന്ന ഭയത്താൽ ആഫ്രിക്കക്കാരായ വിദ്യാർഥികളെയും ജോലിക്കാരെയും അവരുടെ താമസസ്ഥലത്തു നിന്നും പുറത്താക്കുന്നതായും മോശമായി പെരുമാറുന്നതായും അൽജസീറ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ നഗരമായ ഗ്വാങ്‌ഷൗവിലാണ് വിവേചനം കൂടുതൽ. ഇത് ഗൗരവത്തിലെടുക്കണമെന്ന് ആവശ്യപ്പെട്ട് ചൈനയിലെ ആഫ്രിക്കൻ അംബാസഡർമാർ വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
വുഹാൻ നഗരത്തിൽ ഉത്ഭവിച്ച കോവിഡ് ബാധ നിയന്ത്രണവിധേയമാക്കിയ ചൈന, ഇപ്പോൾ വിദേശത്തു നിന്ന് വരുന്നവർ വഴി രോഗം രണ്ടാമതും വ്യാപിക്കുമെന്ന ആശങ്കയിലാണ്. വ്യാഴാഴ്ച മുതൽ 114 പുതിയ കൊറോണ കേസുകളാണ് ഗ്വാങ്‌ഷൗവിൽ റിപ്പോർട്ട് ചെയ്തത്. അതിൽ 16 പേർ ആഫ്രിക്കക്കാരാണ്. ഈ സാഹചര്യത്തിൽ പുറത്തു നിന്നു വരുന്നവരെ കർശന പരിശോധനക്ക് വിധേയമാക്കുന്നതല്ലാതെ വിവേചനമൊന്നും കാണിക്കുന്നില്ലെന്നാണ് ചൈനീസ് അധികൃതർ പറയുന്നത്.
എന്നാൽ, മോശം പെരുമാറ്റവും അറസ്റ്റും വീടൊഴിപ്പിക്കലും ഹോട്ടലുകളിൽ പ്രവേശനം നിഷേധിക്കൽ തുടങ്ങിയ വിവേചനങ്ങളും തങ്ങൾ നേരിടുന്നതായി ഗ്വാങ്‌ഷൗവിലെ ആഫ്രിക്കക്കാർ പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി പേർ തങ്ങൾക്കുനേരിട്ട ദുരനുഭവങ്ങൾ പങ്കുവെക്കുന്നുണ്ട്.
അർധരാത്രി ഹോട്ടലുകളിൽ നിന്ന് ആഫ്രിക്കക്കാരെ പുറത്താക്കുന്നതും പാസ്‌പോർട്ടുകൾ പിടിച്ചെടുക്കുന്നതും വിസ റദ്ദാക്കൽ, അറസ്റ്റ് അല്ലെങ്കിൽ നാടുകടത്തൽ ഭീഷണി എന്നിവയും നേരിടുന്നതായി ചൂണ്ടിക്കാട്ടി ആഫ്രിക്കൻ അംബാസഡർമാർ ചൈനയിലെ ഉന്നത നയതന്ത്രജ്ഞൻ വാങ് യിക്ക് പരാതി നൽകി. ആഫ്രിക്കക്കാരോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റം അവസാനിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.