വാഷിങ്ടൺ: സർക്കാർ സ്കൂളുകളിൽ യോഗ നിരോധനം എടുത്തുകളയുന്ന ബിൽ തടഞ്ഞുവെച്ച് യു.എസ് സംസ്ഥാനമായ അലബാമ. ഹിന്ദുമത വിശ്വാസികൾ യോഗയിലൂടെയും മറ്റും മതപരിവർത്തനത്തിന് ശ്രമിക്കുമെന്ന ക്രിസ്ത്യൻ യാഥാസ്ഥിതിക വിഭാഗത്തിെൻറ ആരോപണത്തെ തുടർന്നാണ് നടപടി.
1993ൽ അലബാമ ബോർഡ് ഒാഫ് എജുകേഷനാണ് സ്കൂളുകളിൽ യോഗ നിരോധിച്ചത്. എന്നാൽ, കഴിഞ്ഞ വർഷം മാർച്ചിൽ അലബാമ പ്രതിനിധി സഭയിൽ യോഗ ബിൽ 17നെതിരെ 84 വോട്ടുകൾക്ക് പാസാക്കിയിരുന്നു. സ്കൂളുകളിൽ യോഗ പുനഃസ്ഥാപിക്കുന്നതായിരുന്നു ബിൽ.
തുടർന്ന് ബിൽ സെനറ്റ് അംഗീകാരത്തിനായി സമർപ്പിച്ചു. എന്നാൽ, ഇത് മതപരിവർത്തനത്തിന് ഉപയോഗിക്കുമെന്ന് ആരോപിച്ച് ക്രിസ്ത്യൻ യാഥാസ്ഥിതിക വിഭാഗം കടുത്ത എതിർപ്പ് പ്രകടിപ്പിച്ചതോടെ സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ബിൽ മരവിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.