ആൽബർട്ടോ ഫുജിമോറി

മുൻ പെറു പ്രസിഡന്റ് ഫുജിമോറി അന്തരിച്ചു

ലി​മ: മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ത്തി​ന് ദീ​ർ​ഘ​കാ​ലം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ച്ച മു​ൻ പെ​റു പ്ര​സി​ഡ​ന്റ് ആ​ൽ​ബ​ർ​ട്ടോ ഫു​ജി​മോ​റി (86) അ​ന്ത​രി​ച്ചു. പ്രാ​യാ​ധി​ക്യ​വും ശ്വാ​സ​കോ​ശ​രോ​ഗ​വും കാ​ര​ണം അ​വ​ശ​നി​ല​യി​ൽ മ​ക​ളു​ടെ​കൂ​ടെ ക​ഴി​യു​ക​യാ​യി​രു​ന്നു.

1990 മു​ത​ൽ 2000 വ​രെ പ്ര​സി​ഡ​ന്റാ​യി​രു​ന്ന ഫു​ജി​മോ​റി തീ​വ്ര ക​മ്യൂ​ണി​സ്റ്റ് സം​ഘ​ട​ന​യാ​യ ഷൈ​നി​ങ് പാ​ത്തി​ലെ 25 പേ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്ത​തു​ൾ​പ്പെ​ടെ ഒ​ട്ടേ​റെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന കേ​സു​ക​ളി​ൽ ആ​രോ​പി​ത​നാ​ണ്. അ​ട്ടി​മ​റി സൂ​ച​ന​യെ​തു​ട​ർ​ന്ന് 2000ൽ ​ജ​പ്പാ​നി​ലേ​ക്ക് ഒ​ളി​ച്ചോ​ടി​യ ഫു​ജി​മോ​റി അ​വി​ടെ​വെ​ച്ച് പ്ര​സി​ഡ​ന്റ് സ്ഥാ​നം രാ​ജി​വെ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പെ​റു​വി​ലെ ഭ​ര​ണ​സം​വി​ധാ​നം അം​ഗീ​ക​രി​ച്ചി​ല്ല.

2005 ന​വം​ബ​റി​ൽ ചി​ലി​യി​ൽ പി​ടി​ക്ക​പ്പെ​ടു​ന്ന​തു​വ​രെ അ​ദ്ദേ​ഹം ഒ​ളി​വി​ലാ​യി​രു​ന്നു. 2007 സെ​പ്റ്റം​ബ​റി​ലാ​ണ് വി​ചാ​ര​ണ​ക്കാ​യി പെ​റു​വി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. 25 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​​ച്ചി​രു​ന്നെ​ങ്കി​ലും മാ​നു​ഷി​ക പ​രി​ഗ​ണ​ന ന​ൽ​കി ക​ഴി​ഞ്ഞ വ​ർ​ഷം അ​ദ്ദേ​ഹ​ത്തെ മോ​ചി​പ്പി​ച്ചു. 

Tags:    
News Summary - Alberto Fujimori, former president of Peru dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.