ഓട്ടവ: കനേഡിയൻ ചെക്കോവ് ആയി വാഴ്ത്തപ്പെടുന്ന ലോകപ്രശസ്ത ചെറുകഥാകൃത്തും നൊബേൽ ജേതാവുമായ ആലീസ് മൺറോ നിര്യാതയായി. 92 വയസ്സായിരുന്നു. ഒരു പതിറ്റാണ്ടിലേറെയായി മറവിരോഗം ബാധിച്ച് ചികിത്സയിലായിരുന്നു.
നിത്യജീവിതത്തിന്റെ അനുഭവതീക്ഷ്ണതകളെ ചെറുകഥകളിൽ ആവാഹിച്ച് നീണ്ട ആറുപതിറ്റാണ്ട് സാഹിത്യലോകത്ത് സജീവമായിരുന്നു. പതിവ് സാഹിത്യലോകം അവഗണിച്ച വിഷയങ്ങളെ ആഘോഷിക്കുന്നതായിരുന്നു അവരുടെ രചനകൾ. നൊബേൽ പുരസ്കാരം, ബുക്കർ സമ്മാനം, കാനഡയിലെ പരമോന്നത പുരസ്കാരമായ ഗവർണർ ജനറൽസ് പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.