വാഷിങ്ടൺ: നിയമവിരുദ്ധ രീതിയിൽ ബിസിനസ് രംഗത്ത് കുത്തക നിലനിർത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രമുഖ ഓൺലൈൻ വ്യാപാരസ്ഥാപനമായ ആമസോണിനെതിരെ നടപടിയുമായി അമേരിക്കൻ അധികൃതർ. അന്യായമായ മാർഗങ്ങളിലൂടെ വില വർധിപ്പിക്കാനും മത്സരം തടയാനും ആമസോൺ ശ്രമിക്കുന്നതായി ഫെഡറൽ ട്രേഡ് കമീഷൻ (എഫ്.ടി.സി) കുറ്റപ്പെടുത്തി. ഇതുസംബന്ധിച്ച് വാഷിങ്ടണിലെ ഡിസ്ട്രിക്ട് കോടതിയിൽ ഹരജി ഫയൽ ചെയ്തു. അതേസമയം, തങ്ങൾക്കെതിരായ നടപടി നിയമപ്രകാരം തെറ്റാണെന്ന് ആമസോൺ പ്രതികരിച്ചു. നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും കമ്പനി അറിയിച്ചു.
എഫ്.ടി.സി അധ്യക്ഷ ലിന ഖാൻ നേരത്തേതന്നെ ആമസോണിനെതിരെ നിലപാടെടുത്തിട്ടുള്ള വ്യക്തിയാണ്. മത്സര വിരുദ്ധ സൂക്ഷ്മ പരിശോധനയിൽനിന്ന് ആമസോൺ രക്ഷപ്പെട്ടതായി 2017ൽ ഇവർ പ്രസിദ്ധീകരിച്ച ലേഖനത്തിൽ കുറ്റപ്പെടുത്തിയിരുന്നു. 2021ലാണ് അപ്രതീക്ഷിതമായി എഫ്.ടി.സി അധ്യക്ഷയായി ഇവർ നിയമിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.