സാവോപോളോ: ബ്രസീലിലെ ഏക്കർകണക്കിന് ആമസോൺ മഴക്കാടുകളുടെ ഭാഗങ്ങൾ ഫേസ്ബുക് വഴി നിയമവിരുദ്ധമായി വിൽപനക്ക്. സംരക്ഷിത ഗോത്രവനമേഖലകൾ ഉൾപ്പെടെയുള്ള വനപ്രദേശമാണ് ഫേസ്ബുക്കിെൻറ ക്ലാസിഫൈഡ് പരസ്യ സേവനമായ മാർക്കറ്റ് പ്ലേസിലൂടെ വിൽപനക്ക് വെച്ചിരിക്കുന്നതെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു. ചില പരസ്യങ്ങളിൽ ഉപഗ്രഹചിത്രങ്ങളും മറ്റും നൽകിയിട്ടുണ്ട്.
സംരക്ഷിത ജനവിഭാഗങ്ങളിലൊന്നിെൻറ തലവൻ നടപടി സ്വീകരിക്കണമെന്ന് ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രസീലിൽ ജയ്ർ ബൊൽസൊനാരോ പ്രസിഡൻറായതു മുതലാണ് ആമസോൺ മഴക്കാടുകളുടെ കഷ്ടകാലം തുടങ്ങിയത്. സംരക്ഷിക്കുന്നതിന് പകരം മഴക്കാടുകൾ വിറ്റഴിക്കാൻ നേരത്തേതന്നെ താൽപര്യം കാണിച്ചിരുന്നു പ്രസിഡൻറ്.
അതേസമയം, വിഷയത്തിൽ നേരിട്ട് നടപടിക്കില്ലെന്നാണ് ഫേസ്ബുക്ക് പറയുന്നത്. ഇതിനായി പ്രാദേശിക ഭരണകൂടവുമായി സഹകരിക്കാൻ തയാറാണെന്ന് ഫേസ്ബുക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.