മുസ്ലിംകളെ യു.എസില്‍ പ്രവേശിപ്പിക്കരുതെന്ന് ഡൊണാള്‍ഡ് ട്രമ്പ്


 വാഷിങ്ടണ്‍: അമേരിക്കയില്‍ മുസ്ലിംകളുടെ പ്രവേശം പൂര്‍ണമായും വിലക്കണമെന്ന്  റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രമ്പ്. ‘മുസ്ലിംകള്‍ രാജ്യത്ത് പ്രവേശിക്കുന്നത് അമേരിക്കയുടെ നയങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും എതിരാണ്. സ്ഥിരമായി രാജ്യത്തേക്ക് വരുന്നവരെ മാത്രമല്ല, സന്ദര്‍ശനത്തിനത്തെുന്നവരെയും വിലക്കണം. രാജ്യത്ത് മുസ്ലിംകളുടെ എണ്ണം വര്‍ധിക്കുന്നത് വലിയ ഭീഷണിയും അപകടകരവുമാണ്. മനുഷ്യരെ മനസ്സിലാക്കാനുള്ള വിവേകം നഷ്ടപ്പെട്ടവരാണിവര്‍. ജിഹാദിന്‍െറ പേരില്‍ ഇത്തരക്കാര്‍ നടത്തുന്ന ആക്രമണങ്ങള്‍ വലിയ ആഘാതമാണ് യു.എസ് പൗരന്മാര്‍ക്ക് ഏല്‍പിക്കുന്നത്. കൂടുതല്‍ മുസ്ലിംകളും അമേരിക്കയില്‍ വിദ്വേഷം പ്രചരിപ്പിക്കുകയാണ്. ജനങ്ങള്‍ ജാഗരൂകരാകണം’ -ഇങ്ങനെ പോകുന്നു ട്രമ്പിന്‍െറ മുസ്ലിംവിരുദ്ധ പരാമര്‍ശങ്ങള്‍. ദക്ഷിണ കരോലിനയിലെ യോര്‍ക്ടൗണില്‍ തെരഞ്ഞെടുപ്പ ്പ്രചാരണത്തിനിടെയായിരുന്നു ട്രമ്പിന്‍െറ വിവാദ പ്രസ്താവന.
കാലിഫോര്‍ണിയയില്‍ മുസ്ലിംദമ്പതികള്‍ 14 പേരെ വെടിവെച്ചുകൊന്ന സംഭവത്തിന്‍െറ പശ്ചാത്തലത്തിലാണ് ട്രമ്പിന്‍െറ പ്രസ്താവന.ആക്രമണത്തിനുശേഷം അമേരിക്കന്‍ മുസ്ലിംകളോടുള്ള വിവേചനത്തിനെതിരെ യു.എസ് പ്രസിഡന്‍റ് ബരാക് ഒബാമ പ്രതികരിച്ചിരുന്നു. പ്രസ്താവന വിവാദമായതോടെ ട്രമ്പിനെതിരെ രൂക്ഷവിമര്‍ശവുമായി വൈറ്റ്ഹൗസ് രംഗത്തത്തെി.
യു.എസിനെ വിദ്വേഷപരമായി വിഭജിക്കുകയാണ് ഡൊണാള്‍ഡ് ട്രമ്പ് ചെയ്യുന്നതെന്ന് വൈറ്റ്ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് പ്രതികരിച്ചു. തെരഞ്ഞെടുപ്പു നേട്ടങ്ങള്‍ക്കായി ജനങ്ങളുടെ ഭയം മുതലെടുക്കുകയാണ് ട്രമ്പെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.എസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും പ്രസിഡന്‍റ് സ്ഥാനാര്‍ഥിയുമായ ഹിലരി ക്ളിന്‍റണ്‍, മുന്‍ വൈസ് പ്രസിഡന്‍റ് ഡിക് ചെനി എന്നിവരും ട്രമ്പിനെതിരെ രംഗത്തത്തെി. പ്രസ്താവന ഭിന്നിപ്പിക്കുന്നതും മുന്‍വിധിയോടുകൂടിയുള്ളതും നിന്ദ്യവുമാണെന്ന് ഹിലരി ക്ളിന്‍റണ്‍ ട്വിറ്ററില്‍ കുറിച്ചു. ട്രമ്പിനെതിരെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ എതിരാളികളും രംഗത്തത്തെി. ട്രമ്പിന് ബുദ്ധിസ്ഥിരത നഷ്ടപ്പെട്ടെന്നും അദ്ദേഹം മുന്നോട്ടുവെക്കുന്ന നയപരിപാടികളെ ഗൗരവമായി കാണേണ്ടെന്നും ജെബ് ബുഷ് ട്വിറ്ററിലൂടെ വ്യക്തമാക്കി.മുസ്ലിംനേതാക്കളും പ്രസ്താവനക്കെതിരെ രംഗത്തത്തെിയിട്ടുണ്ട്. ട്രമ്പിന്‍െറ ഭ്രാന്തന്‍ പ്രസ്താവന വര്‍ഗീയസംഘര്‍ഷം വിതക്കുന്നതാണെന്ന് പാക് പണ്ഡിതന്മാര്‍ അപലപിച്ചു. പരാമര്‍ശം സംഘര്‍ഷം വളര്‍ത്തുന്നതാണെന്ന് പാകിസ്താന്‍ ഉലമ കൗണ്‍സില്‍ ചെയര്‍മാന്‍ ഹാഫിസ് താഹിര്‍ മെഹമൂദ് അഷ്റഫി പറഞ്ഞു. അസംബന്ധമായ പ്രസ്താവനയാണെന്ന് പാകിസ്താനിലെ മനുഷ്യാവകാശ പ്രവര്‍ത്തക അസ് മജഹാംഗീര്‍ പ്രതികരിച്ചു.  
മുസ്ലിംകള്‍ക്കെതിരെ മുമ്പും വിവാദപ്രതികരണം നടത്തിയിരുന്നു ട്രമ്പ്. വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ആയിരക്കണക്കിന് മുസ്ലിംകള്‍ ആഹ്ളാദിക്കുകയായിരുന്നുവെന്നും പാകിസ്താന്‍ ഏറ്റവും അപകടകരമായ രാജ്യമാണെന്നും അദ്ദേഹം പരാമര്‍ശിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.