പാരിസ് ഉടമ്പടി ഭൂമിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് –ബാന്‍ കി മൂണ്‍

യുനൈറ്റഡ് നേഷന്‍സ്: പാരിസ് ഉടമ്പടിയെ പ്രകീര്‍ത്തിച്ച യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി  മൂണ്‍ കരാര്‍ ഭൂമിയുടെ ആരോഗ്യ ഇന്‍ഷുറന്‍സാണെന്ന് അഭിപ്രായപ്പെട്ടു. ലോകരാജ്യങ്ങള്‍ക്ക് ചരിത്രപരമായ അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്. പൊതുനന്മക്കായുള്ള പാരിസ് ഉടമ്പടി ജനങ്ങളുടെ വിജയമാണ്. വെല്ലുവിളികളെ ലോകം ഒറ്റക്കെട്ടായി നേരിടണമെന്നും അതിലൂടെ ഭാവിതലമുറയെ സംരക്ഷിക്കാന്‍ കഴിയുമെന്നും മൂണ്‍ ആഹ്വാനം ചെയ്തു. മനുഷ്യന്‍ ഭൂമിയെ എങ്ങനെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു എന്നതിനെക്കുറിച്ച് ഒമ്പതു വര്‍ഷമായി നിരന്തരം ലോകനേതാക്കളെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

അത് നമ്മുടെ നിലനില്‍പിനെയും സുരക്ഷയെയും സാമ്പത്തിക വ്യവസ്ഥയെ തന്നെയും താറുമാറാക്കുന്നു. അതിനെതിരെ പൊരുതാനുള്ള സമയംകൂടിയാണിത് -അദ്ദേഹം സൂചിപ്പിച്ചു. 14ദിവസം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കുമൊടുവിലാണ് 196 രാജ്യങ്ങളുടെ പ്രതിനിധികള്‍ കരാറിന് അംഗീകാരം നല്‍കിയത്. 2050ഓടെ ആഗോള താപനവര്‍ധന തോത് രണ്ടു ഡിഗ്രി സെല്‍ഷ്യസിലും താഴെയാക്കാനുള്ള തീരുമാനമാണ് കരാറിലെ സവിശേഷത.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.