തീവ്രവാദസംഘങ്ങളുടെ വരുമാന സ്രോതസ് തടയാന്‍ രക്ഷാ കൗണ്‍സില്‍

യുനൈറ്റഡ് നേഷന്‍സ്: ഐ.എസ് അടക്കമുള്ള തീവ്രവാദസംഘങ്ങള്‍ക്ക് ലഭിക്കുന്ന സാമ്പത്തികസ്രോതസ്സ് തടയാന്‍ കര്‍ശന നടപടികളുമായി യു.എന്‍ രക്ഷാ കൗണ്‍സില്‍. വിവിധ രാജ്യങ്ങളിലെ സാമ്പത്തികമന്ത്രിമാരുടെ യോഗത്തിലാണ് തീവ്രവാദഗ്രൂപ്പുകളുടെ സാമ്പത്തിക ഉറവിടങ്ങള്‍ ഇല്ലാതാക്കാന്‍ തീരുമാനമായത്.
വിവിധ സന്നദ്ധസംഘടനകളുടെ ദുരുപയോഗം തടയണമെന്നും സാമ്പത്തികനയങ്ങളിലെ പഴുതുകള്‍ ഉപയോഗിച്ചാണ് ഇത്തരം ഗ്രൂപ്പുകള്‍ ഫണ്ട് സ്വരൂപിക്കുന്നതെന്നും യു.എസ് ട്രഷറി സെക്രട്ടറി ജാക് ലൂ പറഞ്ഞു. രാജ്യത്തിനകത്തുനിന്ന് ഫണ്ട് തീവ്രവാദ സംഘങ്ങളിലേക്ക് ഏതുവഴിയും ചെന്നത്തെുന്നില്ളെന്ന് രാജ്യങ്ങള്‍ ഉറപ്പുവരുത്തണം. തീവ്രവാദികളെ ഉന്മൂലനം ചെയ്യാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയടക്കമുള്ള നവ സാങ്കേതികവിദ്യകള്‍ റിക്രൂട്ട്മെന്‍റിനും ഫണ്ട് കണ്ടത്തൊനും ഉപയോഗിക്കുന്നു. ബോകോ ഹറാം, അല്‍ഖാ ഇദ തുടങ്ങിയ ഗ്രൂപ്പുകളും ഇതേ മാതൃകയാണ് സ്വീകരിക്കുന്നത്. ഇവര്‍ക്കെതിരെ പോരാടാന്‍ ആഗോളതലത്തില്‍ രാജ്യങ്ങളുടെ സഹകരണം ആവശ്യമാണെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.