സിറിയൻ സമാധാന പ്രമേയത്തിന് യു.എൻ രക്ഷാസമിതിയുടെ അംഗീകാരം

വാഷിങ്ടൺ: സിറിയയിൽ സമാധാനം പുന:സ്ഥാപിക്കാനുള്ള പദ്ധതിക്ക് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ അംഗീകാരം. ഇതുസംബന്ധിച്ച പ്രമേയത്തിന് മണിക്കൂറുകൾ നീണ്ട ചർച്ചക്ക് ശേഷം രക്ഷാസമിതി എതിരില്ലാതെ അംഗീകാരം നൽകി. വിഷയത്തിൽ ആദ്യം എതിർപ്പ് ഉയർത്തിയ റഷ്യ പിന്നീട് പ്രമേയത്തെ പിന്തുണച്ചു.

രാജ്യത്ത് സമാധാനം പുന:സ്ഥാപിക്കാനായി അസദ് സർക്കാറും വിമതരും തമ്മിൽ ജനുവരി ആദ്യവാരം ചർച്ച നടത്തണം, ഇരുവിഭാഗങ്ങളും വെടിനിർത്തിൽ പ്രഖ്യാപിക്കണം തുടങ്ങിയ നിർദേശങ്ങൾ രക്ഷാസമിതി മുന്നോട്ടുവെച്ചിട്ടുണ്ട്.

ബാരൽ ബോംബ് അടക്കമുള്ള നശീകരണ ആയുധങ്ങൾ സിവിലിയൻമാർക്ക് നേരെ പ്രയോഗിക്കരുത്. സന്നദ്ധ, സഹായ വാഹനങ്ങൾക്ക് രാജ്യത്ത് നിരുപാധിക പ്രവേശം ഉറപ്പാക്കണം. മെഡിക്കൽ, വിദ്യാഭ്യാസ സംവിധാനങ്ങൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണം, മെഡിക്കൽ സംഘങ്ങൾ മനുഷ്യത്വപരമായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണം, തടങ്കലിൽ കഴിയുന്ന മുഴുവൻ പേരെയും മോചിപ്പിക്കണം എന്നിവയാണ് ഉടൻ നടപ്പാക്കാനായി യു.എൻ മുന്നോട്ടുവെക്കുന്ന മറ്റ് നിർദേശങ്ങൾ.

ഒന്നര വർഷത്തിന് ശേഷം സിറിയയിൽ പൊതുതെരഞ്ഞെടുപ്പ് നടത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി പറഞ്ഞു. ഐ.എസ് സമാധാന ചർച്ചകളുടെ ഭാഗമായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

സിറയയിൽ ആഭ്യന്തര യുദ്ധം ആരംഭിച്ച് അഞ്ച് വർഷത്തിന് ശേഷം ആദ്യമായാണ് യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.