വാഷിങ്ടണ്‍: റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ഐ.എസിന്‍െറ മികച്ച റിക്രൂട്ടറെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനാര്‍ഥിയും മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുമായ ഹിലരി ക്ളിന്‍റന്‍. ട്രംപിന്‍െറ മുസ്ലിംവിരുദ്ധ പരാമര്‍ശം തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ക്ക് ആയുധമായി മാറുകയാണ്. ട്രംപ് ഇസ്ലാമിനെയും മുസ്ലിംകളെയും അപമാനിക്കുന്ന വിഡിയോകള്‍ ഉപയോഗിച്ചാണ് ഐ.എസിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതെന്ന് അവര്‍ ആരോപിച്ചു.
റിപ്പബ്ളിക്കന്‍ പാര്‍ട്ടി നേതാക്കളുടെ, പ്രത്യേകിച്ച് ട്രംപിന്‍െറ പ്രസംഗങ്ങള്‍ ഇസ്ലാമിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്ന തരത്തിലുള്ള സന്ദേശമാണ് പ്രചരിപ്പിക്കുന്നത്. മുസ്ലിംകള്‍ക്ക് യു.എസില്‍ പ്രവേശം നിഷേധിക്കണമെന്ന നിര്‍ദേശം ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ഡബ്ള്യൂ. ബുഷ് അമേരിക്കയിലെ മുസ്ലിംകള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നയാളാണെന്നും നിങ്ങള്‍ ഞങ്ങളുടെ പങ്കാളിയാണെന്ന് ഉറക്കെ പ്രഖ്യാപിച്ചതും ഹിലരി അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.