അമേരിക്കയില്‍ ചുഴലിക്കാറ്റ്: മരണം 25

വാഷിങ്ടണ്‍: തെക്കന്‍ അമേരിക്കയില്‍ കനത്ത നാശംവിതച്ച ചുഴലിക്കാറ്റില്‍  മരിച്ചവരുടെ എണ്ണം 25 ആയി. ഡാളസില്‍ കഴിഞ്ഞ ദിവസം ചുഴലിക്കാറ്റില്‍ എട്ടുപേര്‍ മരിച്ചതായി പ്രാദേശിക ഒൗദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. മിസിസിപ്പി, ടെന്നസി, അര്‍കന്‍സോ എന്നിവിടങ്ങളിലായി വ്യാഴാഴ്ച 17 പേര്‍ മരിച്ചു.

ചില മേഖലകളില്‍ വീടുകളും അപ്പാര്‍ട്മെന്‍റുകളും വാഹനങ്ങളും തകര്‍ന്നതായി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധിപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. വിവിധ മേഖലകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനത്തെുടര്‍ന്ന് 50,000ത്തോളം പേര്‍ ഇരുട്ടിലായി. ചുഴലിക്കാറ്റിനത്തെുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ആയിരക്കണക്കിനു പേര്‍ ദുരിതത്തിലായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.