സാന്‍റിയാഗോ: ജനറല്‍ അഗസ്റ്റോ പിനോഷെയെ അധികാരത്തില്‍ വാഴിച്ച 1973ലെ പട്ടാള വിപ്ളവത്തിന്‍െറ തുടര്‍ച്ചയാകാം ലാറ്റിന്‍ അമേരിക്കന്‍ വിപ്ളവ കവി പാബ്ളോ നെരൂദയുടെ മരണത്തിലത്തെിച്ചതെന്ന് ചിലി സര്‍ക്കാര്‍. മുമ്പു പ്രചരിപ്പിക്കപ്പെട്ട പോലെ അര്‍ബുദബാധ കാരണമാകില്ല നെരൂദ മരിച്ചതെന്നും മൂന്നാം കക്ഷി പിന്നിലുണ്ടെന്നതിന് വ്യക്തമായ സൂചനകളുണ്ടെന്നും ചിലി ആഭ്യന്തര മന്ത്രാലയം ഒൗദ്യോഗിക വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പതിറ്റാണ്ടുകളായി അഭ്യൂഹങ്ങള്‍ അവസാനിക്കാത്ത മരണത്തിനു പിന്നിലെ കാരണം കണ്ടത്തൊനായി സര്‍ക്കാര്‍ നിയമിച്ച സമിതിക്കു പക്ഷേ, കൃത്യമായ ഉത്തരത്തിലത്തൊന്‍ കഴിഞ്ഞിട്ടില്ളെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രണയ കവിതകളുടെ പേരില്‍ ലോകം നെഞ്ചേറ്റിയ നൊബേല്‍ ജേതാവായ കവി ഇടതു സഹയാത്രികനും നയതന്ത്രജ്ഞനുമായിരുന്നുവെന്നതിനു പുറമെ, മാര്‍ക്സിസ്റ്റ് അനുകൂല പ്രസിഡന്‍റ് സാല്‍വദോര്‍ അലെന്‍ഡെയുടെ ഇഷ്ടക്കാരനുമായിരുന്നു. അധികാരം പിടിച്ചടക്കിയ പിനോഷെക്ക് കീഴടങ്ങേണ്ടിവരുമെന്ന ഘട്ടത്തില്‍ 1973ല്‍ അലെന്‍ഡെ ആത്മഹത്യ ചെയ്യുകയായിരുന്നു.
മൂത്രാശയ കാന്‍സര്‍ ബാധിതനായിരുന്ന 69കാരനായ നെരൂദ നാടുവിടാന്‍ തീരുമാനിച്ച ദിവസത്തിന് തൊട്ടുമുമ്പാണ് ആംബുലന്‍സില്‍ അദ്ദേഹത്തെ സാന്‍റിയാഗോയിലെ ആശുപത്രിയിലത്തെിക്കുന്നതും സെപ്റ്റംബര്‍ 23ന് മരണത്തിന് കീഴടങ്ങുന്നതും.
1990ല്‍ ചിലി വീണ്ടും ഏകാധിപത്യത്തില്‍നിന്ന് തിരിച്ചുനടന്നതോടെയാണ് നെരൂദയുടെ മരണം സംഭവിച്ച സംശയങ്ങള്‍ക്ക് വീണ്ടും ജീവന്‍വെച്ചത്. സന്ദേശമൊടുങ്ങാതെ വന്നതോടെ 2013ല്‍ ഭൗതിക ശരീരാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് വീണ്ടും പരിശോധന നടത്തുകവരെ ചെയ്തു. ശരീരത്തില്‍ വിഷാംശം കണ്ടത്തൊനായില്ളെങ്കിലും കൂടുതല്‍ പരിശോധനക്ക് ജഡ്ജി ഉത്തരവിട്ടിരുന്നു.
ഇതിനു പിന്നാലെയാണ് സര്‍ക്കാറിന്‍െറ ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തല്‍. മാസങ്ങള്‍ക്ക് മുമ്പ് ഒരു പത്രം ഇതുസംബന്ധിച്ച സൂചന പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.