ഇറാഖ് അധിനിവേശത്തെ പിന്തുണച്ചതിന് ഹിലരിക്ക് വിമര്‍ശം

വാഷിങ്ടണ്‍: 2003ല്‍ ഇറാഖ് അധിനിവേശത്തെ പിന്തുണച്ച് വോട്ട് ചെയ്തതിന് യു.എസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിന്‍റന് കടുത്തവിമര്‍ശം. യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് നടക്കുന്ന സംവാദത്തിലാണ് ഡെമോക്രാറ്റുകളിലെ പ്രധാനിയായ ഹിലരിക്ക് രൂക്ഷ വിമര്‍ശമേല്‍ക്കേണ്ടിവന്നത്. ഇറാഖ് അധിനിവേശത്തെ പിന്തുണച്ചത് ആധുനിക അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ വിഡ്ഢിത്തമായിരുന്നെന്ന് ഹിലരിയുടെ പ്രധാന എതിരാളിയായ ബെര്‍നി സാന്‍ഡേഴ്സാണ് വിമര്‍ശിച്ചത്.
ഇറാഖ് അധിനിവേശത്തെ ഐ.എസിന്‍െറ ഉദയത്തിന് കാരണമായതായി ചൂണ്ടിക്കാണിച്ച സാന്‍ഡേഴ്സ് പാരിസ് ആക്രമണമടക്കം ഇതിന്‍െറ ഫലമായിരുന്നെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍, ഇറാഖ് അധിനിവേശത്തെ അനുകൂലിച്ചത് അതിനുമുമ്പുണ്ടായിരുന്ന തീവ്രവാദഭീഷണിയുടെ പശ്ചാത്തലത്തിലാണെന്ന് ഹിലരി മറുപടി പറഞ്ഞു. പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തിനായുള്ള രണ്ടാമത്തെ സംവാദമാണ് കഴിഞ്ഞദിവസം നടന്നത്. പ്രധാനമായും വിദേശകാര്യനയങ്ങളാണ് ചര്‍ച്ചയില്‍വന്നത്. വാള്‍സ്ട്രീറ്റ് പ്രശ്നത്തിന്‍െറ പേരിലും ഹിലരിക്ക് വിമര്‍ശമേല്‍ക്കേണ്ടിവന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.