വൈറ്റ്ഹൗസിന്‍െറ മതില്‍ ചാടിക്കടന്ന യുവാവ് അറസ്റ്റില്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പതാക പുതച്ച് വൈറ്റ്ഹൗസിന്‍െറ മതില്‍ ചാടിക്കടന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രസിഡന്‍റ് ബറാക് ഒബാമയുടെ നന്ദിപ്രകടന ചടങ്ങ് നടക്കുന്നതിനാല്‍ വൈറ്റ്ഹൗസിന്‍െറ ഗേറ്റുകള്‍ താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഒബാമയും കുടുംബവും വൈറ്റ്ഹൗസിനകത്ത് ഉള്ള സമയത്താണ് ഇയാള്‍ മതില്‍ ചാടിക്കടന്നത്. യു.എസ്, കാനഡ രാജ്യങ്ങളില്‍ നടക്കുന്ന പ്രസിഡന്‍റിന്‍െറ നന്ദിപ്രകടന ചടങ്ങിന് ദേശീയ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.ജോസഫ് കപുറ്റോ എന്നയാളാണ് അറസ്റ്റിലായത്. വൈറ്റ്ഹൗസിന്‍െറ വടക്കു ഭാഗത്തുള്ള മതില്‍ ചാടിക്കടന്ന ഇയാളെ ഉടന്‍ പിടികൂടിയെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.