അമേരിക്കയുടെ ക്രിമിനൽ നീതിന്യായ വ്യവസ്​ഥ പരിഷ്കരിക്കണം –ഒബാമ

വാഷിങ്ടൺ: അമേരിക്കയിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥ പരിഷ്കരിക്കണമെന്ന് പ്രസിഡൻറ് ബറാക് ഒബാമ. രാജ്യത്ത് 22 ലക്ഷം കുറ്റവാളികളാണ് വിവിധ ജയിലുകളിലായി കഴിയുന്നത്. ഇവരിൽ പകുതിയോളം പേർ പരോളിലും മറ്റുമായി പുറത്താണ്. ഇവർക്കായി 80 ബില്യൺ ഡോളറാണ് ചെലവഴിക്കേണ്ടിവരുന്നത്. ഇത് അമേരിക്കയുടെ സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിക്കുന്നുണ്ടെന്നും ഒബാമ പറഞ്ഞു.

അക്രമകാരികളല്ലാത്ത പല കുറ്റവാളികളും കഠിനമായ നിയമവ്യവസ്ഥ മൂലം ദീർഘകാലം തടവറയിൽ കഴിയേണ്ടിവരുന്നുണ്ട്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവർ ജോലി നേടാനാവാതെ വീണ്ടും കുറ്റകൃത്യങ്ങളിലേക്കുതന്നെ മടങ്ങിപ്പോകുന്ന അവസ്ഥയുമുണ്ട്. ഇത് തടയാൻ രാജ്യത്തെ കുറ്റവാളികൾക്കുള്ള നീതിന്യായ വ്യവസ്ഥയിൽ അർഥവത്തായ മാറ്റം അനിവാര്യമാണ്. ഇക്കാര്യം സഭയിൽ ഉന്നയിക്കുമെന്നും ഒബാമ വ്യക്തമാക്കി. അതിന് ഇരുപക്ഷത്തിെൻറയും പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ. തടവുകാരെ രാജ്യനന്മക്ക് പ്രയോജനപ്പെടുത്താവുന്ന രീതിയിൽ വ്യവസ്ഥയിൽ മാറ്റംവരുത്തണമെന്നും ഒബാമ പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.