ഹവാന: അമേരിക്കയും ക്യൂബയും തമ്മിലുള്ള ആദ്യ ദൈനംദിന വിമാന സര്‍വീസ് ഇന്ന് ആരംഭിക്കും. അന്‍പത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ശീതയുദ്ധ ശത്രുക്കളായ ഇരുരാജ്യങ്ങളും ഇത്തരമൊരു വാണിജ്യ സഞ്ചാര കൂട്ടുകെട്ടിന് തുടക്കം കുറിച്ചത്. ഫോര്‍ട്ട് ലോഡര്‍ഡയിലില്‍ നിന്നും ഫ്‌ളോറിഡയിലേക്കാണ് അമേരിക്കയും ക്യുബയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കിന്നതിനുള്ള ആദ്യ ഫ്‌ലൈറ്റ് പറക്കുക. ജെറ്റ്ബ്ലൂ എയര്‍വെയ്സിെൻറ 150 സീറ്റുകളുള്ള എ 320 വിമാനമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.
സെപ്തംബര്‍ മുതല്‍ മൂന്ന് കമ്പനികള്‍ കൂടി സര്‍വീസ് ആരംഭിക്കും. അഞ്ച് ദശകങ്ങള്‍ക്ക് ശേഷമാണ് ക്യൂബയും അമേരിക്കയും തമ്മിലുള്ള വാണിജ്യ സഞ്ചാര കൂട്ടുകെട്ട് പുനരാരംഭിക്കുന്നത്. ക്യൂബയുമായുള്ള പുതിയ ബന്ധം ഒബാമ ഭരണത്തിന്റെ തുടര്‍ച്ചയാണ്. നേരത്തെ,അമേരിക്കന്‍ വിനോദ സഞ്ചാരികള്‍ ക്യൂബയിലേക്ക് പോകുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വിമാന സര്‍വീസ് ആരംഭിക്കുന്നതോടു കൂടി മതപരമായും സാംസ്‌കാരികമായുള്ള അന്തരം കുറക്കാന്‍ കഴിയുമെന്നാണ് ഇരു രാജ്യങ്ങളുടെയും പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.