ഫണ്ട് ശേഖരണത്തില്‍ ഹിലരിയും സാന്‍ഡേഴ്സനും മുന്നില്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വ തെരഞ്ഞെടുപ്പിന്‍െറ പ്രാഥമിക ഘട്ടത്തിലേക്ക് പ്രവേശിച്ചതോടെ പ്രചാരണങ്ങളില്‍ മേല്‍ക്കൈ നേടാനുള്ള ശ്രമങ്ങളും തകൃതിയായി. ഇതിന്‍െറ ഭാഗമായി ശേഖരിച്ച തെരഞ്ഞെടുപ്പ് ഫണ്ടിന്‍െറ കണക്കുകള്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണ വിഭാഗങ്ങള്‍ പുറത്തുവിട്ടുതുടങ്ങി. താഴെക്കിടയിലുള്ള വോട്ടര്‍മാരുടെ പിന്തുണ വര്‍ധിക്കുകയാണെന്നതിന് തെളിവായി കഴിഞ്ഞ മാസം മാത്രം 200 ലക്ഷം ഡോളര്‍ ശേഖരിച്ചതായി റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയും വര്‍മോണ്ട് സംസ്ഥാനത്തെ സെനറ്ററുമായ ബെര്‍ണി സാന്‍ഡേഴ്സന്‍ അയോവയിലെ വോട്ടെുപ്പിനു തൊട്ടുമുമ്പ് പ്രഖ്യാപിച്ചു. 7,70,000 പേരാണ് തുക സംഭാവന ചെയ്തതെന്നും സാന്‍ഡേഴ്സന്‍െറ പ്രചാരണ വിഭാഗം അറിയിച്ചു.
2015ല്‍ 1120 ലക്ഷം ഡോളര്‍ ശേഖരിച്ചതായി ഹിലരിയുടെ പ്രചാരണ വിഭാഗം പറഞ്ഞു. ഭര്‍ത്താവും മുന്‍ അമേരിക്കന്‍ പ്രസിഡന്‍റുമായ ബില്‍ ക്ളിന്‍റണ്‍, മകള്‍ ചെല്‍സി തുടങ്ങി ശ്രദ്ധേയരായ വ്യക്തിത്വങ്ങളാണ് ഫണ്ട് ശേഖരണത്തിന് നേതൃത്വം നല്‍കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.