യു.എസ് സുപ്രിം കോടതിയില്‍ പ്രസിഡന്‍റാവാന്‍ തമിഴ് വംശജന്‍

വാഷിങ്ടന്‍: യു.എസ് സുപ്രീംകോടതി ജസ്റ്റിസായി ഇന്ത്യന്‍വംശജനായ ശ്രീനിവാസനെ നിയമിച്ചേക്കുമെന്ന് സൂചന. അന്തരിച്ച ജസ്റ്റിസ് അന്‍റ്റോണിന്‍ സ്കാലിയയുടെ ഒഴിവിലേക്കാണ് ശ്രീനിവാസനെ പരിഗണിക്കുന്നത്. നിലവില്‍ കൊളംബിയയിലെ അപ്പീല്‍ കോടതിയില്‍ ജഡ്ജിയായ ശ്രീനിവാസനെ ഒമ്പത് ജസ്റ്റിസുമാരില്‍ ഒരാളായി പ്രസിഡന്‍റ് ബറാക് ഒബാമ ഉടന്‍ നാമനിര്‍ദേശം ചെയ്യും.

ഒബാമയുടെ നീക്കത്തോട് സഹകരിക്കുകയില്ളെന്ന് റിപ്പബ്ളിക്കന്‍ അംഗങ്ങള്‍ പറഞ്ഞു. നിയമനം പുതിയ പ്രസിഡന്‍റിന് വിടണമെന്നാണ് ഇവരുടെ ആവശ്യം. ഒബാമ പ്രസിഡന്‍റായതിനുശേഷം നിയമിക്കുന്ന മൂന്നാമത്തെ ജസ്റ്റിസായിരിക്കും ശ്രീനിവാസന്‍. ജസ്റ്റിസുമാര്‍ക്ക് വിരമിക്കല്‍പ്രായമില്ലാത്ത യു.എസില്‍ ജസ്റ്റിസുമാരെ നിയമിക്കാന്‍ അവസരം ലഭിക്കാതിരുന്ന പ്രസിഡന്‍റുമാരും ഉണ്ടായിട്ടുണ്ട്.

തമിഴ്നാട് സ്വദേശികളായ ശ്രീനിവാസന്‍െറ അച്ഛനും അമ്മയും 1960കളിലാണ് യു.എസിലേക്ക് കുടിയേറിയത്. സ്റ്റാന്‍ഫോര്‍ഡ് ലോ സ്കൂളില്‍നിന്ന് നിയമബിരുദം നേടിയ അദ്ദേഹം 2013ലാണ് 97 അംഗ സെനറ്റിന്‍െറ പൂര്‍ണ പിന്തുണയോടെ അപ്പീല്‍ കോടതിയില്‍ ജഡ്ജിയായി നിയമിതനാവുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.