സുപ്രീംകോടതി ജഡ്ജ് നിയമനം: യു.എസില്‍ രാഷ്ട്രീയ യുദ്ധം

വാഷിങ്ടണ്‍: സുപ്രീംകോടതി ചീഫ് ജഡ്ജി ജ. ആന്‍േറാണിന്‍ സ്കാലിയയുടെ മരണത്തെ തുടര്‍ന്ന് പുതിയ ജഡ്ജ് നിയമനം അമേരിക്കയില്‍ രാഷ്ട്രീയ യുദ്ധത്തിന് കാരണമാകുന്നു. ജഡ്ജിയെ നാമനിര്‍ദേശം ചെയ്യാന്‍ പ്രസിഡന്‍റ് ഒബാമയുടെ എല്ലാ നീക്കവും സെനറ്റില്‍ നിരാകരിക്കുമെന്ന് റിപ്പബ്ളിക്കന്‍ പാര്‍ട്ടി നേതാക്കള്‍ മുന്നറിയിപ്പുനല്‍കിയതോടെയാണ് പുതിയ പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.
അതേസമയം, ഒരാഴ്ചക്കുള്ളില്‍ പുതിയ ജഡ്ജിയെ പ്രസിഡന്‍റ് നാമനിര്‍ദേശം ചെയ്യുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടണ്ട്. ഒബാമയുടെ നാമനിര്‍ദേശം റിപ്പബ്ളിക്കന്‍ അംഗങ്ങള്‍ തള്ളിയാല്‍ സെനറ്റില്‍ വോട്ടെടുപ്പിലൂടെയായിരിക്കും ജഡ്ജിയെ തെരഞ്ഞെടുക്കുക. അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥിത്വ മത്സരത്തിന്‍െറ ഭാഗമായി ഇരു പാര്‍ട്ടികള്‍ക്കുള്ളിലും സംവാദങ്ങളും ചര്‍ച്ചകളും ഏറെ സജീവമായിരിക്കെയാണ് രാജ്യത്ത് പുതിയ രാഷ്ട്രീയ പോര്‍ക്കളം തുറന്നിരിക്കുന്നത്.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, പുതിയ പ്രസിഡന്‍റ് അധികാരമേറ്റെടുത്തശേഷം മതി പുതിയ ജഡ്ജിയുടെ നിയമനമെന്നാണ് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ നിലപാട്. സെനറ്റര്‍ മക് കൊണലിനെയാണ് റിപ്പബ്ളിക്കന്‍ പാര്‍ട്ടി ആ സ്ഥാനത്തേക്ക് ലക്ഷ്യമിടുന്നതെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ട്.  
എന്നാല്‍, തന്ത്രപരമായി നീങ്ങാനാണ് വൈറ്റ്ഹൗസ് ശ്രമിക്കുന്നത്. ഒബാമക്ക് താല്‍പര്യമുള്ളയാളെ ജഡ്ജിയായി നിയമിക്കാന്‍ നാമനിര്‍ദേശം നല്‍കുമെങ്കിലും വിവരം ഉടന്‍ പുറത്തുവിട്ടേക്കില്ല. ഒബാമ ഉടന്‍ ജഡ്ജിനെ നാമനിര്‍ദേശം ചെയ്യില്ളെന്നാണ് റിപ്പബ്ളിക്കന്‍ നേതാക്കളും കരുതുന്നത്. ചീഫ് ജഡ്ജിനെ നിയമിക്കുന്നത് തന്‍െറ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും കൃത്യസമയത്ത് അത് നടപ്പാക്കുമെന്നും ഒബാമയും വ്യക്തമാക്കിയിരുന്നു.
റിപ്പബ്ളിക്കന്‍ പാര്‍ട്ടി അവര്‍ക്ക് താല്‍പര്യമുള്ളവര്‍ക്കുവേണ്ടി സമ്മര്‍ദം ചെലുത്തുകയാണെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളും ആരോപണങ്ങളുമായി രംഗത്തത്തെിയിട്ടുണ്ട്. മക് കൊണോലിനെ ജഡ്ജിയായി നിയമിക്കുന്നതിലൂടെ സെനറ്റില്‍ ആധിപത്യം നേടാനാണ് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ശ്രമമെന്നും ഡെമോക്രാറ്റിക് പാര്‍ട്ടി കരുതുന്നത്. എന്നാല്‍, സ്കാലിയയുടെ മരണത്തെ തുടര്‍ന്ന് ലിബറല്‍ ചിന്താഗതിക്കാരനെയാണ് ഒബാമ അതേ സ്ഥാനത്തേക്ക് അവരോധിക്കാന്‍ ശ്രമിക്കുന്നത്. ഇതിലൂടെ രാജ്യത്തെ ഇടതുപക്ഷ ചിന്താഗതിക്കാരുടെ വോട്ടും അടുത്ത തെരഞ്ഞെടുപ്പില്‍ ലക്ഷ്യമിടുന്നു.
നാമനിര്‍ദേശം റിപ്പബ്ളിക്കന്‍ പാര്‍ട്ടി തള്ളിയാല്‍, നാമനിര്‍ദേശം ചെയ്യപ്പെട്ട ആള്‍ തന്നെയായിരിക്കും പിന്നീട് സെനറ്റില്‍ മത്സരിക്കുക. അപ്പീല്‍ കോടതിയിലെ ജഡ്ജിയും തമിഴ് വംശജനുമായ ശ്രീനിവാസനെയാണ് ഒബാമ ജഡ്ജ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യാന്‍ സാധ്യത. ജെയിന്‍ കെല്ലിയുടെ പേരും നിര്‍ദേശിക്കപ്പെടാന്‍ സാധ്യതയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.