യുനൈറ്റഡ് നാഷന്‍സ്: വടക്കന്‍ മ്യാന്മറില്‍ ഒരാഴ്ചയായി തുടരുന്ന വംശീയ സായുധ കലാപത്തത്തെുടര്‍ന്ന് 3000ഓളം പേര്‍ മേഖലയില്‍നിന്ന് പലായനം ചെയ്തതായി യു.എന്‍. സര്‍ക്കാര്‍ നേതൃത്വത്തില്‍ നടത്തിയ സമാധാന ശ്രമങ്ങള്‍ ദുര്‍ബലമായെന്നും യു.എന്‍ വിലയിരുത്തി. റെസ്റ്റോറേഷന്‍ കൗണ്‍സില്‍ ഫോര്‍ ഷാന്‍ സ്റ്റേറ്റ്, തആങ് നാഷനല്‍ ലിബറേഷന്‍ ആര്‍മി എന്നീ ഗ്രൂപ്പുകള്‍ തമ്മിലാണ് പോരാട്ടം തുടരുന്നത്. പലാങ് ഗോത്രവിഭാഗത്തിന് ഭൂരിപക്ഷമുള്ള മേഖലയിലാണ് ഇപ്പോള്‍ സംഘര്‍ഷം നടക്കുന്നത്. ഈ വിഭാഗത്തെ തങ്ങള്‍ പ്രതിനിധാനംചെയ്യുന്നുവെന്നാണ് തആങ് ലിബറേഷന്‍െറ അവകാശവാദം. ഗോത്രവര്‍ഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മേഖലകളില്‍ നിയന്ത്രണങ്ങളോടെയുള്ള സ്വയംഭരണത്തിന് അതാത് വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം അനുമതി നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.