വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തിനായി സൗത് കരോലൈന പ്രൈമറിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് ജയം. വ്യക്തമായ ആധിപത്യത്തോടെ എതിരാളിയെ ബഹുദൂരം പിന്നിലാക്കിയ ട്രംപിന് 33 ശതമാനം വോട്ട് ലഭിച്ചു. രണ്ടാം സ്ഥാനത്തത്തെിയ മാര്‍ക്കോ റൂബിയോക്ക് 22 ശതമാനം വോട്ടുമാത്രമാണ് നേടാനായത്. അയോവയില്‍ ട്രംപിന് വെല്ലുവിളിയുയര്‍ത്തിയ ടെഡ്ക്രൂസ് മൂന്നാമതത്തെി.എട്ടു ശതമാനം വോട്ടുകള്‍ മാത്രം നേടി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മുന്‍ ഫ്ളോറിഡ ഗവര്‍ണറും
മുന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷിന്‍െറ സഹോദരനുമായ ജെബ് ബുഷ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തില്‍നിന്ന് പിന്മാറി.നവേദയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി കോക്കസില്‍ ഹിലരി ക്ളിന്‍റന് ജയം. അയോവ കോക്കസില്‍ വെല്ലുവിളിയുയര്‍ത്തിയ ബേണീ സാന്‍ഡേഴ്സനോട് കണക്കുതീര്‍ത്ത ഹിലരി അഞ്ചുശതമാനം വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഹിലരിക്ക് 52.7 ശതമാനം വോട്ടുകളാണ് ലഭിച്ചത്. സാന്‍ഡേഴ്സന് 47.2 ശതമാനവും. സ്ത്രീകളുടെയും തൊഴിലാളികളുടെയും സ്പാനിഷ് ന്യൂനപക്ഷങ്ങളുടെയും വോട്ടാണ് ഹിലരിയെ തുണച്ചത്. ഹിലരിയുടെ ജയത്തോടെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തിന് പോരാട്ടം കടുക്കുമെന്നുറപ്പായി.
പ്രസിഡന്‍റ് പദവിയിലേക്കുള്ള വഴി എളുപ്പമല്ളെന്ന് വിജയശേഷം അണികളെ അഭിവാദ്യം ചെയ്യവെ ട്രംപ് പ്രസ്താവിച്ചു. മാര്‍പാപ്പയുമായുണ്ടായ വാക്പോര് ട്രംപിന്‍െറ ജനസ്വാധീനത്തിന് ഇളക്കം തട്ടിയിട്ടില്ളെന്നാണ് വിജയംനല്‍കുന്ന സൂചനയെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. നവേദയില്‍ വിജയിക്കുമോയെന്ന് ചിലര്‍ക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍, തനിക്ക് ശുഭപ്രതീക്ഷയായിരുന്നുവെന്ന് ഹിലരി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.