നെവാദ കോക്കസില്‍ ട്രംപിന് ജയം

ലാസ് വെഗാസ്: റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത ഉറപ്പിച്ച് നെവാദ കോക്കസില്‍ ഡൊണാള്‍ഡ് ട്രംപിന് വിജയം.
ന്യൂ ഹാംപ്ഷെയറിലും സൗത് കരോലൈനക്കും പിന്നാലെ ട്രംപിനെ പിന്തുണക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് നെവാദ. അയോവയില്‍ മാത്രമാണ് ട്രംപ് തിരിച്ചടി നേരിട്ടത്.

പതിനൊന്ന് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സൂപ്പര്‍ ടൂസ്ഡെ ആയ മാര്‍ച്ച് ഒന്നിന് മുമ്പായി നേടിയ വിജയം ട്രംപിനെ കൂടുതല്‍ ശക്തനാക്കും. ടെക്സാസ്, ടെന്നസി, ജോര്‍ജിയ, അര്‍കന്‍സാസ്, ഫ്ളോറിഡ തുടങ്ങി ഇനി നടക്കാനിരിക്കുന്ന കോക്കസുകളിലും ട്രംപ് വിജയമാവര്‍ത്തിക്കുമെന്ന് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ‘ജീവിതത്തിലുടനീളം പണമുണ്ടാക്കുക എന്ന ഒറ്റ കാര്യമാണ് ചെയ്തത്.

ആര്‍ത്തിയോടെ പിടിച്ചടക്കുക എന്ന പണിമാത്രം. ഇനി, പിടിച്ചടക്കലെല്ലാം അമേരിക്കക്കുവേണ്ടിയായിരിക്കും’, തെരഞ്ഞെടുപ്പ് വിജയത്തിന്‍െറ ആവേശത്തില്‍ ട്രംപ് പറഞ്ഞു .സെനറ്റര്‍മാരായ മാര്‍കോ റൂബിയോയും ടെഡ് ക്രൂസും രണ്ടും മൂന്നും സ്ഥാനങ്ങളിലത്തെി. തെരഞ്ഞെടുപ്പില്‍ കള്ള വോട്ട് ഉള്‍പ്പെടെ വ്യാപക ക്രമക്കേടുകളുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. അതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് റിപ്പബ്ളിക്കന്‍ പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.

ചില വളന്‍റിയര്‍മാര്‍ ട്രംപിനെ അനുകൂലിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചത്തെിയതും വിവാദമായിരുന്നു. എന്നാല്‍, അത് നിയമ ലംഘനങ്ങളില്‍പെട്ടതല്ളെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 45.91 ശതമാനം വോട്ടുകളാണ് ട്രംപിന് ലഭിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.