ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന് മോദിക്ക് സാമാജികരുടെ കത്ത്

വാഷിങ്ടണ്‍: ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം വര്‍ധിക്കുന്നതില്‍ ആശങ്കയുമായി എട്ടു സെനറ്റര്‍മാരുള്‍പ്പെടെ 34 യു.എസ് സാമാജികര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മത ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് മോദി അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും സിഖുകാര്‍ക്കും നേരെയുള്ള സമീപനം ആശങ്കയുളവാക്കുന്നതാണെന്ന് ഈമാസം 25ന് എഴുതിയ കത്തില്‍ സൂചിപ്പിക്കുന്നു. സാമുദായികകലാപങ്ങള്‍ നിയന്ത്രിച്ച് മതന്യൂനപക്ഷങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തണമെന്നും കലാപങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന ആര്‍.എസ്.എസിന്‍െറ പ്രവര്‍ത്തനങ്ങള്‍ തടയണമെന്നും ആവശ്യമുണ്ട്.

രാജ്യത്ത് മാട്ടിറച്ചി നിരോധിക്കാനുള്ള നീക്കത്തിലും സാമാജികര്‍ ആശങ്കപ്രകടിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.