പത്താന്‍കോട്ട് ഭീകരാക്രമണം പാകിസ്താന്‍ നടപടിയെടുക്കണം- യു.എസ്

വാഷിങ്ടണ്‍: പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കെതിരെ പാകിസ്താന്‍ മുഖംനോക്കാതെ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്ക. വിഷയത്തില്‍ ശക്തമായ വാക്കുകളില്‍ പ്രതികരിച്ച പാക് സര്‍ക്കാര്‍ അതേ രീതിയില്‍ നടപടിയും സ്വീകരിക്കണമെന്ന് യു.എസ് വിദേശകാര്യ വക്താവ് ജോണ്‍ കിര്‍ബി ആവശ്യപ്പെട്ടു. ഇന്ത്യന്‍ അധികൃതര്‍ നല്‍കിയ സൂചനകള്‍ പ്രകാരം പ്രതികള്‍ക്കായി വലവിരിച്ചിട്ടുണ്ടെന്ന് പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു.

പാക്- അഫ്ഗാന്‍ അതിര്‍ത്തി കേന്ദ്രീകരിച്ച് തീവ്രവാദ സംഘങ്ങളുടെ സുരക്ഷിത താവളങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായി മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ വിഷയത്തില്‍ പാകിസ്താനുമായി സഹകരിച്ച് ഭാവിയിലും പ്രവര്‍ത്തിക്കും- കിര്‍ബി പറഞ്ഞു. പാക് അധീന കശ്മീരിലെ യുനൈറ്റഡ് ജിഹാദ് കൗണ്‍സില്‍ ആക്രമണത്തിന്‍െറ ഉത്തരവാദിത്തമേറ്റെടുത്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.