മുസ് ലിംകളെ അനുകൂലിച്ച വനിതാ പ്രഫസര്‍ക്ക് സസ്പെന്‍ഷന്‍

വാഷിങ്ടണ്‍: ക്രൈസ്തവരും മുസ് ലിംകളും ഒരേ ഈശ്വരനെയാണ് ആരാധിക്കുന്നതെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട വനിതാ പ്രഫസര്‍ പൊല്ലാപ്പില്‍.
ഇലനോയിലെ വീറ്റന്‍ കോളജില്‍ രാഷ്ട്രമീമാംസ വിഭാഗം പ്രഫസറായ ലാര്‍സിയ ഹോക്കിന്‍സിനോട് നിര്‍ബന്ധ അവധിയില്‍ പ്രവേശിക്കാന്‍ ഉത്തരവിട്ട അധികൃതര്‍ അവര്‍ക്കെതിരെ അന്വേഷണ നടപടികളും ആരംഭിച്ചു.
ഹോക്കിന്‍സിനെ പുറത്താക്കാനാണ് സാധ്യതയെന്നും സൂചനയുണ്ട്. മുസ്ലിംകളോടുള്ള ഐക്യദാര്‍്യഢ്യ പ്രകടനത്തിന്‍െറ ഭാഗമായി ഹിജാബ് ധരിക്കുമെന്നും ഹോക്കിന്‍സ് ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
‘ഞാന്‍ മുസ് ലിംകളുമായി മതപരമായ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. കാരണം ക്രിസ്ത്യാനിയായ എന്നെപ്പോലെ മുസ് ലിംകളും വിശുദ്ധ ഗ്രന്ഥത്തിന്‍െറ അനുയായികളാകുന്നു. പോപ്പ് ഫ്രാന്‍സിസ് സൂചിപ്പിച്ചതുപോലെ നാം ഒരേ ഈശ്വരനെയാണ് ആരാധിക്കുന്നത്’. ഈ പോസ്റ്റിലെ ഒരേ ഈശ്വരനെ ആരാധിക്കുന്നവര്‍ എന്ന പരാമര്‍ശമായിരുന്നു സ്വകാര്യ കോളജ് അധികൃതരുടെ രോഷത്തിനു കാരണമായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.