വാഷിംങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ ന്യൂസ് നെറ്റ് വര്‍ക്കുകളിലൊന്നായ അല്‍ജസീറയുടെ അമേരിക്കൻ പ്രാദേശിക ചാനലായ അൽജസീറ അമേരിക്ക സംപ്രേഷണം നിര്‍ത്തുന്നു. ഏപ്രില്‍ 30ഓടെയാണ് സംപ്രേഷണം നിര്‍ത്തിവെക്കുക. സാമ്പത്തിക പ്രതിസന്ധി മൂലമാണ് സംപ്രേഷണം നിര്‍ത്തുന്നതെന്നും ഇത് എല്ലാവരെയും നിരാശരാക്കുമെന്ന് തങ്ങള്‍ക്കറിയാമെന്നും അല്‍ ജസീറ അമേരിക്ക സി. ഇ. ഒ അറിയിച്ചു. ഖത്തര്‍ സര്‍ക്കാറിന്‍റെ കീഴിലുള്ള അല്‍ജസീറ മീഡിയ ഗ്രൂപ് ആണ് അമേരിക്കയിലെ ഈ ചാനലിന്‍്റെ ഉടമകള്‍. എണ്ണവിലത്തകര്‍ച്ചയാണ് സാമ്പത്തിക പ്രതിസന്ധിയുടെ കാരണമായി പറയുന്നത്. ചൊവ്വാഴ്ച എണ്ണവില ബാരലിന് മുപ്പത് ഡോളറില്‍ താഴെയത്തെിയിരുന്നു. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ആദ്യമായാണിത്. "കാണികളെല്ലാം വ്യത്യസ്ത പ്ളാറ്റ്ഫോമിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. മൊബൈല്‍ ഫോണില്‍ പോലും വാര്‍ത്തയും അനുബന്ധ വിവരങ്ങളും ലഭ്യമാകുന്നുണ്ട്. യു.എസില്‍ ഉള്ളവര്‍ക്കും അല്ലാത്തവര്‍ക്കുമെല്ലാം എവടെനിന്നും എപ്പോഴും അത് യഥേഷ്ടം ലഭ്യമാകുന്നുമുണ്ട്" സി.ഇ.ഒ അല്‍ അന്‍സ്തി അറിയിച്ചു.
അൽജസീറ അമേരിക്ക സംപ്രേഷണം നിർത്തുമെങ്കിലും അൽ ജസീറ ഇംഗ്ലീഷ് ചാനലും വെബ്സൈറ്റും അമേരിക്കയിലും പ്രവർത്തനം തുടരും.
അതേസമയം, സംപ്രേഷണം നിര്‍ത്തുന്നതോടെ 700 പേരുടെ ജോലി നഷ്ടപ്പെടുമെന്ന് േപര് വെളിപ്പെടുത്താത്തയാളെ ഉദ്ധരിച്ച് സി.എന്‍. എന്‍ റിപ്പോര്‍ട്ട് ചെയ്തു. 2013ലാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിച്ചരുന്ന കറന്‍റ് ടി.വിയെ 50 കോടി ഡോളറിന് വാങ്ങി അല്‍ ജസീറ അമേരിക്കയില്‍ സംപ്രേഷണമാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.