ലോസ് ആഞ്ജലസ്: ചന്ദ്രന്‍െറ പിറവിയില്‍ കലാശിച്ച ഭൂമിയുടെ കൂട്ടിയിടി അതിഘോരമായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍. ഭൂമിയും ‘തിയ’ എന്ന ബാല്യദശയിലായിരുന്ന ചെറുഗ്രഹവും തമ്മിലായിരുന്നു കൂട്ടിയിടി. ഏതാണ്ട് 450 കോടി വര്‍ഷം മുമ്പ് സൗരയൂഥത്തില്‍ സംഭവിച്ച ആ മുഖാമുഖം യുഗപ്പിറവിക്കുതന്നെ നാന്ദികുറിക്കുകയായിരുന്നു.
അപ്പോളോ ബഹിരാകാശ പേടകം ചന്ദ്രനില്‍നിന്ന് ഭൂമിയിലത്തെിച്ച ശിലകള്‍ പഠനവിധേയമാക്കിയ ശേഷമാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. ഉല്‍ക്കകളും ഛിന്നഗ്രഹങ്ങളും ഭൂഗോളവുമായി ഉരസുന്ന പ്രകൃതി പ്രതിഭാസം പതിവാണെങ്കിലും അവ വലിയ അളവില്‍ പ്രത്യാഘാതങ്ങള്‍ക്കിടയാക്കാറില്ല. എന്നാല്‍, തിയയുടെ ഭൂമിയിലേക്കുള്ള ഇടിച്ചുകയറ്റം നേരിയതാണെന്ന ശാസ്ത്രലോക ധാരണയില്‍നിന്ന് വ്യത്യസ്തമായി അതിഘോരമായിരുന്നു. വളര്‍ച്ചയത്തൊത്ത ആ ഗ്രഹം കുത്തനെ ഭൂമിയിലേക്ക് പതിക്കുകയായിരുന്നു. പതനത്തിന്‍െറ ആഘാതത്തില്‍ ഭൂമിയുടെ വലിയൊരു ഭാഗം അടര്‍ന്ന് ‘അമ്പിളിത്തെല്ല്’ എന്ന ഉപഗ്രഹം ജന്മംകൊണ്ടു.
ചന്ദ്രനിലെ ശിലകളിലും ഭൂമിയിലെ ശിലകളിലും കാണപ്പെട്ട ഓക്സിജന്‍ ഐസോടോപ്പുകള്‍ ഒരേ രാസസ്വഭാവമാര്‍ന്നതാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ എഡ്വേഡ് യങ് വിശദീകരിക്കുന്നു. ചന്ദ്രന്‍െറ പിറവി നിസ്സാരമായ കൂട്ടിമുട്ടല്‍ വഴിയായിരുന്നു സംഭവിച്ചിരുന്നതെങ്കില്‍ ചന്ദ്രനിലെ ശിലകളില്‍ തിയയുടെ സ്വഭാവമുദ്രകള്‍ കാണപ്പെടുമായിരുന്നു. എന്നാല്‍, ചന്ദ്രനില്‍നിന്ന് എത്തിയ സര്‍വ പാറക്കല്ലുകളും ഭൂമിയുടെ പാറക്കൂട്ടങ്ങളിലെ ഐസോടോപ്പുകളുടെ മുദ്ര വഹിക്കുന്നു. ഘോരമായ ആ ഗ്രഹസംഘട്ടനത്തോടെ തിയയുടെ കഥ കഴിഞ്ഞുവെന്നാണ് ശാസ്ത്ര നിഗമനം. ‘സയന്‍സ്’ ശാസ്ത്രമാസികയാണ് പുതിയ ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.