അവസാന പ്രൈമറിയും ജയിച്ച് ഹിലരി

വാഷിങ്ടണ്‍: കൊളംബിയയില്‍ നടന്ന അവസാന പ്രൈമറിയെന്ന കടമ്പയും കടന്ന് ഹിലരി ക്ളിന്‍റണ്‍ ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ പ്രൈമറിക്ക്് അന്ത്യം കുറിച്ചു. മത്സരത്തില്‍ എതിരാളിയായ ബേണി സാന്‍ഡേഴ്സിനെ പരാജയപ്പെടുത്തിയാണ് ഹിലരി പാര്‍ട്ടിയില്‍ ആധിപത്യമുറപ്പിച്ചത്. നവംബറില്‍ നടക്കുന്ന മല്‍സരത്തില്‍ യു.എസ് പ്രസിഡന്‍റ് പദത്തിലേക്ക് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപുമായി ഹിലരി മാറ്റുരക്കും.
ഹിലരി വിജയിക്കുകയാണെങ്കില്‍ രാജ്യത്തെ പ്രഥമ വനിതാ പ്രസിഡന്‍റ് എന്ന ഖ്യാതിക്കുകൂടി അര്‍ഹയാവും. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇയോവയില്‍നിന്ന് ആരംഭിച്ച പ്രൈമറി കൊളംബിയയില്‍ അവസാനിച്ചപ്പോള്‍ ഹിലരി 2,219 വോട്ടും എതിരാളിയായ സാന്‍ഡേഴ്സ് 1,832 വോട്ടും നേടി.  ഹിലരിക്ക് 581 സൂപ്പര്‍ ഡെലിഗേറ്റുകളുടെ പിന്തുണ ലഭിച്ചു. 49 പ്രതിനിധികളുടെ പിന്തുണ മാത്രമാണ് സാന്‍ഡേഴ്സിന് കിട്ടിയത്. ഇതോടെ 4,763 ഡെലിഗേറ്റുകളില്‍ 2800 ഡെലിഗേറ്റുകളുടെ പിന്തുണ ഹിലരി നേടി.

ശക്തമായ മത്സരം കാഴ്ച വെച്ചതില്‍ രണ്ടുപേരെയും അഭിനന്ദിക്കുന്നതായി ഡെമോക്രാറ്റിക് നാഷനല്‍ കമ്മിറ്റി അധ്യക്ഷ ഡെബി വാസര്‍മാന്‍ ഷൂള്‍റ്റ്സ് പറഞ്ഞു. പ്രൈമറി അവസാനിച്ചുവെന്നും  ഫിലഡെല്‍ഫിയയില്‍ ജൂലൈയില്‍ നടക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കണ്‍വെന്‍ഷനില്‍ യു.എസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് യോഗ്യതയുള്ള സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും ഡെബി അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.