വാഷിങ്ടണ്‍: അമേരിക്കയെ നടുക്കി ഒര്‍ലാന്‍ഡോ വെടിവെപ്പുമായി ഐ.എസിന് ബന്ധമുണ്ട് എന്നതിന് തെളിവില്ളെന്ന് സി.ഐ.എ മേധാവി ജോണ്‍ ബ്രണ്ണന്‍. വെടിവെപ്പു നടത്തിയ ഉമര്‍ മദീന് ഐ.എസുമായി ബന്ധമുണ്ടെന്നതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ളെന്ന് അദ്ദേഹം അമേരിക്കന്‍ സെനറ്റ് ഇന്‍റലിജന്‍സ് കമ്മിറ്റിയോടു പറഞ്ഞു.
നാലുദിവസം നീണ്ട അന്വേഷണത്തില്‍ കൃത്യം നിര്‍വഹിക്കാന്‍ മദീന് സഹായം ലഭിച്ചിരുന്നില്ളെന്നാണ് സംഘത്തിന്‍െറ കണ്ടത്തെല്‍. എന്നാല്‍ കൊല നടത്തുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് ഐ.എസ് ബന്ധം ഉറപ്പിക്കുന്ന തരത്തില്‍ മദീന്‍ ഫേസ്ബുക് പോസ്റ്റുകളിട്ടിരുന്നു.
പാരിസിലും ബ്രസല്‍സിലും നടന്ന ആക്രമണങ്ങളില്‍ ഐ.എസിന്‍െറ നേരിട്ടുള്ള പങ്ക് കണ്ടത്തെിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ഐ.എസിനെ ശക്തികുറച്ചുകാണരുത്. സിറിയയിലും ഇറാഖിലും ഐ.എസിന് സംഭവിച്ച തോല്‍വി താല്‍ക്കാലികമാണ്. ലോകത്തിന്‍െറ ഏതുഭാഗത്തും ആക്രമണം നടത്താനുള്ള കഴിവ് ഐ.എസിനുണ്ട്. ലോക രാജ്യങ്ങളുടെ കൂട്ടായ ശ്രമം കാരണം ഐ.എസിന്‍െറ സാമ്പത്തിക അടിത്തറ തകര്‍ക്കാന്‍ കഴിഞ്ഞു. സിറിയയിലും ഇറാഖിലുമായി 33,000 പേരാണ് ഐ.എസ് സംഘത്തില്‍ നേരത്തേ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 18,000ത്തിനും 22,000ത്തിനും ഇടയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.