വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥികളില്‍ ഏറെ സാധ്യത കല്‍പിക്കപ്പെട്ടിരുന്ന ബെന്‍ കാഴ്സന്‍ മത്സരരംഗത്തുനിന്ന് പിന്മാറി. ഇതുവരെ 15 സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലൊന്നും മുന്‍തൂക്കം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പിന്മാറ്റം. നവംബര്‍ വരെയും ഏറെ സാധ്യത കല്‍പിക്കപ്പെട്ടിരുന്ന ന്യൂറോ സര്‍ജനായ ഈ സ്ഥാനാര്‍ഥിക്ക് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിയ വെല്ലുവിളിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.
ട്രംപിനൊപ്പം വംശീയവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി ശ്രദ്ധനേടാന്‍ കാഴ്സന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മുസ്ലിമായ ഒരാള്‍ക്ക് യു.എസ് പ്രസിഡന്‍റാവാന്‍ കഴിയില്ളെന്നായിരുന്നു കാഴ്സന്‍െറ വിവാദമായ പ്രസ്താവനകളിലൊന്ന്. രാഷ്ട്രീയത്തില്‍ മുന്നോട്ടുള്ള വഴിയടഞ്ഞെന്ന് ബുധനാഴ്ചയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. തന്‍െറ സ്ഥാനാര്‍ഥിത്വംമൂലം ഇതുവരെ ചര്‍ച്ചചെയ്യപ്പെടാത്ത വിഷയങ്ങളെല്ലാം രാജ്യത്ത് ചര്‍ച്ചയില്‍ കൊണ്ടുവരാനായെന്ന് വെള്ളിയാഴ്ച ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ പറഞ്ഞു.
ജീവിതത്തില്‍ നേട്ടമുണ്ടാക്കിയവരെയും കാഴ്ചപ്പാടുകളുള്ളവരെയും കുടുംബത്തോടും മറ്റുള്ളവരോടും നല്ല രീതിയില്‍ പെരുമാറുന്നവരെയുമാണ് സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കേണ്ടതെന്നും പോസ്റ്റ് തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.