ലോസ് ആഞ്ജലസ്: സ്കൂള്‍ ഇയര്‍ബുക്കില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ഥിനിയുടെ ഫോട്ടോക്കു നേരെ ഐ.എസ് എന്ന് രേഖപ്പെടുത്തി. കാലിഫോര്‍ണിയയിലെ ലോസ് ഒസോസ് ഹൈസ്കൂളിലാണ് സംഭവം. ഹിജാബ് ധരിച്ച പെണ്‍കുട്ടിയുടെ ഫോട്ടോയുടെ അടിക്കുറിപ്പായി ‘ഐ.എസ് ഫിലിപ്സ്’ എന്ന് രേഖപ്പെടുത്തുകയായിരുന്നു. തന്നെ തീവ്രവാദിയാക്കി ചിത്രീകരിച്ചത് മാനസികമായി തകര്‍ത്തതായും വേദനിപ്പിച്ചതായും പെണ്‍കുട്ടി പറഞ്ഞതായി പ്രാദേശിക വാര്‍ത്താചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയര്‍ബുക്കില്‍ ഐ.എസ് എന്നാണ് തന്നെ വിശേഷിപ്പിച്ചത്. എന്തു പേരാണിതെന്ന് കണ്ട് പരിശോധിച്ചപ്പോഴാണ് സംഭവം മനസ്സിലായത്.
പെണ്‍കുട്ടിയുടെ പേര് ബയാന്‍ സെഹ്ലിഫ് എന്നാണെന്ന് യു.എസ് മാഗസിന്‍ വ്യക്തമാക്കി. സംഭവം മന$പൂര്‍വമല്ളെന്നും അബദ്ധത്തില്‍ വന്നതാണെന്നും ചൂണ്ടിക്കാട്ടി സ്കൂള്‍ അധികൃതര്‍ മാപ്പുപറഞ്ഞു. തെറ്റു തിരുത്താന്‍ നിര്‍ദേശം നല്‍കിയതായും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും സ്കൂള്‍ പ്രിന്‍സിപ്പല്‍ സൂസന്‍ പെട്രോസെല്ലി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.