വെസ്റ്റ് വിർജീനിയ പ്രൈമറിയിൽ ഹിലരിക്ക് തോൽവി

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥിയെ നിർണയിക്കുന്നതിനുള്ള പ്രൈമറിയില്‍ വെസ്റ്റ് വിര്‍ജീനിയയില്‍ ഹിലരി ക്ലിന്‍റന് തിരിച്ചടി. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് ബേണി സാന്‍ഡേഴ്സിനാണ് ജയം. നവംബർ എട്ടിനു നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പാർട്ടി നോമിനേഷൻ ലഭിക്കാൻ ഹിലരിക്കു തന്നെയാണ് സാധ്യത കൂടുതൽ. എന്നാൽ ഇന്നലെ ഉണ്ടായ പരാജയം യു.എസ് റസ്റ്റ്ബെല്ലിലുള്ള തൊഴിൽസമൂഹത്തിൽ നിന്നുള്ള വോട്ടർമാരുടെ വോട്ടുലഭിക്കുന്നതിൽ ചില പ്രശ്നങ്ങൾ ഹിലരിക്ക് നേരിടേണ്ടിവരും. അതേസമയം, വെസ്റ്റ് വെര്‍ജീനിയയിലും നെബ്രാസ്കയിലും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണള്‍ഡ് ട്രംപ് ജയം നേടി.

ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വത്തിന് 155 പ്രതിനിധികളുടെ പിന്തുണകൂടി ഹിലരിക്ക് വേണം. ഇനിയുളള പ്രൈമറികളില്‍ 17 ശതമാനം പ്രതിനിധികളുടെ പിന്തുണ ലഭിച്ചാല്‍ ഹിലരിക്ക് ഇത് നേടാനാവും. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ ഇതിനോടകം സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച ഡോണള്‍ഡ് ട്രംപിന് ഏറെ ആത്മവിശ്വാസം നല്‍കുന്ന ഫലമാണ് വെസ്റ്റ് വെര്‍ജീനിയയിലും നെബ്രാസ്കയിലും ഉണ്ടായത്.

റസ് റ്റ്ബെല്ലിൽ ഉൾപ്പെടുന്ന ഓഹിയോ, പെൻസിൽവാനിയ എന്നീ സംസ്ഥാനങ്ങളിൽ ട്രംപിനെതിരെയുള്ള മത്സരത്തിൽ ഹിലരിക്ക് ജയിച്ചെ മതിയാകൂ. കൽക്കരി തൊഴിലാളികളെയും കമ്പനികളെയും പ്രവർത്തനരഹിതമാക്കുമെന്ന് ഓഹിയോയിൽ നടന്ന ഒരു സമ്മേളനത്തിൽ ഹിലരി പറഞ്ഞിരുന്നു. ഇതാണ് ഹിലരിക്ക് വെസ്റ്റ് വിർജീനിയയിൽ പരാജയം നേരിടാൻ കാരണം. എന്നാൽ വെസ്റ്റ് വിർജീനിയയിൽ നടത്തിയ സന്ദർശനത്തിനിടയിൽ തന്‍റെ പരാമർശങ്ങളിൽ മാപ്പ് രേഖപ്പെടുത്തിയിരുന്നു.

അതേസമയം വെസ്റ്റ് വിർജീനിയയിലെ പ്രൈമറിയിൽ ട്രംപ് മികച്ച വിജയം നേടി. അദ്ദേഹത്തിന്‍റെ എതിരാളികളായ ടെഡ് ക്രൂസ്, ജോൺ കാസിച്ച് എന്നിവർ മത്സരത്തിൽ നിന്നും പിൻമാറിയിരുന്നു.

വെസ്റ്റ് വിർജീനിയയിൽ ഹിലരിക്ക് 2,228 പ്രതിനിധികൾ ഉണ്ട് അതിൽ 523 സൂപ്പർ ഡെലിഗേറ്റ്സും ഉൾപ്പെടും. മുതിർന്ന പാർട്ടി നേതാക്കന്മാക്ക് അവർ ഇഷ്ടമുള്ളവരെ പിന്തുണക്കാം. അതേസമയം സാൻഡേ്സിന് 1,454 പ്രതിനിധികളാണ് ഉള്ളത്. ഏതിൽ 39 പേരാണ് സൂപ്പർ ഡെലിഗേറ്റ്സ്. വെസ്റ്റ് വിർജീനിയയിലെ ഫലത്തിന്റെ അടിസ്ഥാനത്തിൽ 29 പ്രതിനിധികളെ ഇരുവർക്കും വിഭജിച്ച് നൽകും. മെയ് 17നു നടക്കുന്ന മത്സരത്തിൽ വീണ്ടും ഇരുവരും ഏറ്റുമുട്ടും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.