ന്യൂയോര്‍ക്: യു.എസില്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിലും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റനും, റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനും ശകാരം.
വിര്‍ജീനിയയിലെ ഫാംവിയ്യയില്‍ ലോങ്വുഡ് സര്‍വകലാശാലയിലാണ് സംവാദം നടന്നത്. വിര്‍ജീനിയ സെനറ്റര്‍ ടിം കെയ്ന്‍ ആണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി. റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി മൈക് പെന്‍സ് ഇന്‍ഡ്യാന ഗവര്‍ണറാണ്.
ഗര്‍ഭഛിദ്രം മുതല്‍ റഷ്യയോടുള്ള നയം വരെ ചര്‍ച്ചയായ സംവാദത്തെ ടിം കെയ്ന്‍ ആണ് പരസ്പരാക്രമണ ശൈലിയിലേക്ക് നയിച്ചത്.
റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാരനായിരുന്ന മുന്‍ യു.എസ് പ്രസിഡന്‍റ്, റൊണാള്‍ഡ് റെയ്ഗന്‍ ആണവായുധം ഒരു വിഡ്ഢിയുടെ കൈയില്‍ കിട്ടിയാല്‍ ലോകത്തിന്‍െറ വിനാശത്തിലേക്കായിരിക്കും അത് നയിക്കുക എന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അത് ട്രംപിനെക്കുറിച്ചുള്ള പ്രവചനമായിരുന്നുവെന്നുമാണ് ടിം കെയ്ന്‍ പറഞ്ഞത്.
എതിരാളിയുടെ ആരോപണത്തെ നേരിടാന്‍ മൈക് പെന്‍സ് നന്നേ വിഷമിച്ചെന്നും, ട്രംപിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ മറ്റേതോ വ്യക്തിയെ കുറിച്ചാണെന്ന് തോന്നിച്ചതായും സംവാദം വിലയിരുത്തി തയാറാക്കിയ റിപ്പോര്‍ട്ടുകള്‍ പറഞ്ഞു.
റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനെ ട്രംപ് അനുമോദിച്ച കാര്യം ടിം കെയ്ന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അത് പുടിന് നല്‍കിയ അനുമോദനമല്ളെന്നും, ഹിലരിയുടെയും ഒബാമയുടെയും കഴിവുകേട് ചൂണ്ടിക്കാട്ടാനായിരുന്നുവെന്നും മൈക് പെന്‍സ് പ്രതികരിച്ചു.
സി.ബി.എസ് ന്യൂസ് ആണ് സംവാദം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.