വെലിങ്ടണ്‍: ആയുധധാരികളായ കൊള്ളക്കാരില്‍നിന്ന് കടയിലെ ജീവനക്കാരനെ രക്ഷിച്ച ആറു വയസ്സുള്ള ഇന്ത്യന്‍ പെണ്‍കുട്ടിയുടെ ധീരകൃത്യം ന്യൂസിലന്‍ഡില്‍ വാര്‍ത്തയായി. പിതാവിന്‍െറ ഓക് ലന്‍ഡിലെ ഇലക്ട്രിക്കല്‍ കട കൊള്ളയടിക്കാനായി എത്തിയ ആറുപേരടങ്ങുന്ന മുഖംമൂടിസംഘം കാട്ടിക്കൂട്ടിയ അക്രമങ്ങള്‍ക്കിടെ സാറ പട്ടേല്‍ എന്ന കൊച്ചു പെണ്‍കുട്ടിയുടെ ധീരത സി.സി.ടി.വിയിലൂടെയാണ് വെളിപ്പെട്ടത്.
കട തകര്‍ക്കുകയും ജീവനക്കാരെ മര്‍ദിക്കുകയും ചെയ്യുന്നതിനിടെ മഴുകൊണ്ട് അതിലൊരാളെ വെട്ടാന്‍ ഒരുങ്ങുന്ന ആക്രമിയുടെ നേര്‍ക്ക് കുതിച്ച സാറ അയാളുടെ കാലില്‍ കയറി ബലമായി പിടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ആക്രമികള്‍ കടന്നുകളഞ്ഞു. പിന്നീട്, കടയില്‍ ഉണ്ടായിരുന്ന മുത്തച്ഛനെ കുട്ടി പുറത്തിറങ്ങാന്‍ സഹായിക്കുന്ന ദൃശ്യവും വിഡിയോയില്‍ കാണാമായിരുന്നു.
മകളെയോര്‍ത്ത് അഭിമാനിക്കുന്നതായി പിതാവ് സുഹൈല്‍ പട്ടേലും പ്രതികരിച്ചു. മകള്‍ എപ്പോഴും മറ്റുള്ളവരെ സഹായിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നതായും ഈ പ്രവൃത്തിയില്‍ അദ്ഭുതമൊന്നും തോന്നിയില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓടിക്കളഞ്ഞ സംഘത്തെ പൊലീസ് പിന്തുടര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.