നെതന്യാഹുവിന് ശസ്ത്രക്രിയ

തെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ ഇന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കും. മൂത്രനാളിയിൽ അണുബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. പ്രോസ്റ്റേറ്റ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് പ്രധാനമന്ത്രി വിധേയനാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കഴിഞ്ഞ മാർച്ചിൽ നെതന്യാഹു ഹെർണിയ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ നെതന്യാഹുവിന് പേസ്മേക്കർ ഘടിപ്പിക്കുകയും ചെയ്തിരുന്നു.

ആശുപത്രി ഡയറക്ടറെ തടവിലിട്ട് ഇസ്രായേൽ

ഗ​സ്സ സി​റ്റി: ഉ​ത്ത​ര ഗ​സ്സ​യി​ലെ ക​മാ​ൽ അ​ദ്‍വാ​ൻ ആ​ശു​പ​ത്രി തീ​യി​ട്ട് ന​ശി​പ്പി​ച്ച ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി​ന്‍റെ ക്രൂ​ര​ത​യെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡബ്ല്യു.എച്ച്.ഒ) അ​പ​ല​പി​ച്ചു. ഈ ​ഭീ​ക​ര​ത അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ഡബ്ല്യു.എച്ച്.ഒ ആ​വ​ശ്യ​പ്പെ​ട്ടു.

ആശുപത്രി റെ​യ്ഡ് ചെ​യ്ത് രോ​ഗി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും പു​റ​ത്താ​ക്കി​യ ഇ​സ്രാ​യേ​ൽ സേ​ന, ഡ​യ​റ​ക്ട​റെ അ​റ​സ്റ്റ് ചെ​യ്ത് ത​ട​വി​ലി​ട്ടിരിക്കുകയാണ്. ഡോ. ​ഹു​സ്സാം അ​ബൂ സാ​ഫി​യ​​യെ​യും നി​ര​വ​ധി ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ​യും സേ​ന ബ​ലം​പ്ര​യോ​ഗി​ച്ച് ത​ട​ങ്ക​ൽ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യ​താ​യാണ് ഗ​സ്സ​യി​ലെ ഫ​ല​സ്തീ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചത്.

അതേസമയം, ശനിയാഴ്ച ഗസ്സയിലുടനീളമുള്ള ആക്രമണങ്ങളിൽ ഇസ്രായേൽ സൈന്യം 36 ഫലസ്തീനികളെ കൊന്നതായി വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Netanyahu To Undergo Prostate Removal Surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.