വാഷിങ്ടൺ: സമുദ്ര സംരക്ഷത്തിനായി ലോകനേതാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് ഹോളിവുഡ് നടന്‍ ലിയാനാഡോ ഡികാപ്രിയോ. വാഷിങ്ടണില്‍ നടന്ന സമുദ്ര കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാവസായികടിസ്ഥാനത്തുിലുള്ള മീന്‍പിടുത്തം, പ്ലാസ്റ്റിക് മാലിന്യം, സമുദ്ര അപകടം എന്നീ കാര്യങ്ങളാണ് സമുദ്ര കോണ്‍ഫറന്‍സിൽ ചർച്ച ചെയ്തത്.
സമുദ്രങ്ങളെ മാലിന്യങ്ങൾ തള്ളുന്ന ഇടമായി കാണരുത്. അവയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. കാര്‍ബണ്‍ വികിരണത്തിന്‍റെ തോത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമുദ്രങ്ങളുടെ ഭാവി അപകടത്തിലാണ്.
അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയും വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി എന്നിവർ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.