ന്യൂയോര്‍ക്: ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക സമ്മേളനത്തിന് ന്യൂയോര്‍കിലെ യു.എന്‍ ആസ്ഥാനത്ത് തുടക്കമായി. ലോക രാജ്യങ്ങളിലെ പ്രധാനനേതാക്കള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ആഗോള താപനം മുതല്‍ അഭയാര്‍ഥി പ്രശ്നം വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാവും.
ഉത്തര കൊറിയയുടെ ആണവ പരീക്ഷണവും സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതടക്കമുള്ള പുതിയ സംഭവവികാസങ്ങളും സമ്മേളനത്തില്‍ ഉന്നയിക്കപ്പെടും. യു.എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തുനിന്ന് ഒഴിയുന്ന ബാന്‍ കി മൂണിന്‍െറ പകരക്കാരനെ സംബന്ധിച്ച ചരടുവലികള്‍ക്കും സമ്മേളനം വേദിയാകുമെന്നാണ് കരുതപ്പെടുന്നത്.
അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ വന്‍ശക്തി രാഷ്ട്രങ്ങളുടെ താല്‍പര്യത്തിന് അനുസരിച്ചാവും പുതിയ സെക്രട്ടറി ജനറലിന്‍െറ കാര്യത്തില്‍ തീരുമാനമുണ്ടാവുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ചരിത്രത്തിലാദ്യമായി അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള പ്രത്യേക യോഗം സമ്മേളനത്തില്‍ നടക്കുന്നുണ്ട്. എന്നാല്‍, നേരത്തേ യു.എന്‍ മുന്നാട്ടുവെച്ച എല്ലാ വര്‍ഷവും 10 ശതമാനം അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാനുള്ള നിര്‍ദേശത്തെ മിക്ക രാജ്യങ്ങളും തള്ളിയ സാഹചര്യത്തില്‍ യോഗം വിജയം കാണില്ളെന്നാണ് കരുതപ്പെടുന്നത്. ചൊവ്വാഴ്ച അഭയാര്‍ഥി പ്രശ്നം ചര്‍ച്ചചെയ്യുന്നതിന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ പ്രത്യേകം യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തില്‍ കൂടുതല്‍ അഭയാര്‍ഥികളെ ഏറ്റെടുക്കാന്‍ ചില രാജ്യങ്ങളെങ്കിലും സന്നദ്ധമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പാരിസ് കരാര്‍ സംബന്ധിച്ച് ബുധനാഴ്ച ചര്‍ച്ച നടക്കും.
ലോകത്തെ 193 അംഗരാജ്യങ്ങളിലെ നേതാക്കള്‍ തമ്മില്‍ വിവിധ വിഷയങ്ങളില്‍ സ്വകാര്യ ചര്‍ച്ചകളും ഇതിനിടയിലുണ്ടാകും. സമ്മേളനത്തിലെ വിവിധ സെഷനുകളില്‍ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ പങ്കെടുക്കും. വ്യത്യസ്ത രാഷ്ട്രത്തലവന്മാരുമായും മന്ത്രി കൂടിക്കാഴ്ചകള്‍ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.