വാഷിങ്ടൺ: അമേരിക്കയിലെ വിവിധ സർവകലാശാലകളിലായി 2,11,703 ഇന്ത്യൻ വിദ്യാർഥികൾ പഠനം നടത്തുന്നതായി ഏറ്റവും പുതിയ റിപ്പോർട്ട്. അമേരിക്കയിൽ പഠിക്കുന്ന വിദേശ വിദ്യാർഥികളിൽ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 3,77,070 വിദ്യാർഥികളുള്ള ചൈന ഒന്നാമതുണ്ട്.
ഇന്ത്യയിൽനിന്നും ചൈനയിൽനിന്നുമുള്ള വിദ്യാർഥികളുടെ എണ്ണം വർധിക്കുകയാണെന്നും യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻറിെൻറ സ്റ്റുഡൻറ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ േപ്രാഗ്രാം റിപ്പോർട്ടിൽ പറയുന്നു. യു.എസിൽ പഠിക്കുന്ന വിദേശ വിദ്യാർഥികളിൽ 77 ശതമാനം പേരും ഏഷ്യയിൽ നിന്നുള്ളവരാണ്.
ഇന്ത്യ, ചൈന രാജ്യങ്ങളിൽനിന്ന് വിദ്യാർഥികൾ കൂടുേമ്പാൾ സമാന കാലയളവിൽ മറ്റ് ഏഷ്യൻ രാജ്യങ്ങളിൽനിന്ന് കുറവു വന്നതായും റിപ്പോർട്ട് പറയുന്നു. സൗദി അറേബ്യയിൽനിന്നാണ് ഏറ്റവും കുറവ്- 9971 പേർ. ദക്ഷിണ കൊറിയ-5488, യമൻ-396 എന്നിവയും പിറകിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.