ന്യൂയോർക്ക്: ജെയ്െഷ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യു.എസ് നീക്കങ്ങൾക്ക് തിരിച്ചടി. െഎക്യരാഷ്ട്രസഭയിലാണ് മസൂദ് അസ്ഹറിന് വിലക്കേർപ്പെടുത്തണമെന്ന് യു.എസ് ആവശ്യപ്പെട്ടത്. യു.എൻ രക്ഷാസമിതിയിലെ ബ്രിട്ടനും ഫ്രാൻസും തീരുമാനത്തെ അനുകൂലിച്ചു. എന്നാൽ ചൈന എതിർത്തതോടെ അമേരിക്കയുടെ നീക്കം തകരുകയായിരുന്നു.
ജെയ്െഷ മുഹമ്മദ് ഭീകര സംഘടനയാണെന്നും അതിെൻറ അംഗങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്നുമായിരുന്നു അമേരിക്കയുടെ ആവശ്യം. എന്നാൽ രക്ഷാസമിതിയിലെ അംഗമായ ചൈന യു.എസിെൻറ നിർദേശം മരവിപ്പിക്കണമെന്ന് നിലപാടെടുത്തു. രക്ഷാസമിതിയിലെ എതെങ്കിലും നിർദ്ദേശം സ്വീകരിക്കണോ വിലക്കണോ മരവിപ്പിച്ചു നിർത്തണോ എന്ന് രക്ഷാസമിതി അംഗങ്ങൾക്ക് വ്യക്തമാക്കാനുള്ള 10 ദിവസത്തെ സമയപരിധി അവസാനിക്കാനിരിക്കെയാണ് ചൈന നിലപാട് വ്യക്തമാക്കിയത്.
പത്താൻകോട്ട് ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെ ജെയ്െഷ മുഹമ്മദിനെ നിരോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അന്നും യു.എന്നിൽ ഇന്ത്യയുടെ നീക്കങ്ങൾക്ക് തടയിട്ടത് ചൈനയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.