ലണ്ടൻ: മുൻ യു.എസ് പ്രസിഡൻറ് എബ്രഹാം ലിങ്കൺ എഴുതിയതെന്ന് കരുതുന്ന അതിമനോഹരമായ കത്തിെൻറ രഹസ്യം ഭാഷാശാസ്ത്രജ്ഞർ കണ്ടെത്തി. ആധുനിക സേങ്കതങ്ങൾ ഉപയോഗിച്ച് പരിശോധിച്ചാണ് ഇത് കണ്ടെത്തിയത്. 1864 നവംബറിൽ ലിഡിയ ബിക്സ്ബി എന്ന സ്ത്രീക്ക് ലഭിച്ചതായിരുന്നു ഇൗ കത്ത്.
അമേരിക്കൻ സിവിൽ വാറിൽ തെൻറ മകൻ മരിച്ചതായി അറിയിച്ച് ലിങ്കൺ എഴുതിയതാണ് ഇതെന്ന് അവർ വിശ്വസിച്ചു. ഇംഗ്ലീഷ് ഭാഷയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കത്തുകളിൽ ഒന്നായി ഇത് ഖ്യാതി നേടി. ലിങ്കെൻറ സെക്രട്ടറിയായ ജോൺ ഹെ എഴുതിയതാവാമെന്നും ഇത് പരിശോധിച്ച ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടു. എന്നാൽ, ഇരുവരും മരിച്ചുപോയതോടെ ഇക്കാര്യത്തിൽ അവ്യക്തത തുടരുകയായിരുന്നു. ഒടുവിൽ ആശയക്കുഴപ്പത്തിന് തങ്ങൾ അറുതിവരുത്തിയിരിക്കുന്നുവെന്നാണ് ഒരു സംഘം ഫോറൻസിക്-ഭാഷാവിദഗ്ധർ പറയുന്നത്. ‘
ദ കുക്കൂ കോളിങ്’ എന്ന കുറ്റാന്വേഷക നോവലിെൻറ കർത്താവായ റോബർട്ട് ഗാൽബ്രെയ്ത്ത് ഉപയോഗിച്ച രീതി കടമെടുത്താണ് ഇവർ കത്ത് ലിങ്കെൻറ സെക്രട്ടറിയുടെ കൈപ്പടയിൽ പിറന്നാണെന്ന് തീർപ്പിലെത്തിയത്. ഹെയുടെയും ലിങ്കെൻറയും 500 വീതം കൈയക്ഷരങ്ങൾ പരിശോധിച്ചതിൽനിന്നും ഇതിൽ കത്തിെൻറ ഉടമയാവാൻ 90 ശതമാനം സാധ്യതയും ഹെക്കാണെന്ന് ഇവർ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.