അലപ്പോയില്‍ നൂറുകണക്കിന് ആളുകളെ കാണാതായി –യു.എന്‍



ഡമസ്കസ്: വിമത മേഖലയില്‍നിന്ന് പലായനം ചെയ്ത നൂറുകണക്കിന് പുരുഷന്മാരെ കാണാതായതായി യു.എന്‍.  10 ദിവസം മുമ്പ് അലപ്പോയിലെ സര്‍ക്കാര്‍ നിയന്ത്രിത മേഖലകള്‍ കടക്കുമ്പോഴാണ് ഇവരെ കാണാതായത്. സിവിലിയന്മാരെ അന്യായമായി തടങ്കലില്‍വെച്ച് പീഡിപ്പിക്കുന്ന സൈന്യത്തിന്‍െറ നടപടിയില്‍ ആശങ്കയുണ്ടെന്ന് യു.എന്‍ മനുഷ്യാവകാശ കമീഷന്‍ വക്താവ് റൂപര്‍ട്ട് കൊള്‍വില്ളെ പറഞ്ഞു.

കുടുംബാംഗങ്ങളാണ് പുരുഷന്മാരെ കാണാനില്ളെന്നു കാണിച്ച് റിപ്പോര്‍ട്ട് ചെയ്തത്. 35നും 50നും മധ്യേ പ്രായമുള്ളവരെയാണ് കാണാതായത്. അലപ്പോയുടെ 82 ശതമാനം മേഖലകളും സര്‍ക്കാര്‍ സൈന്യത്തിന്‍െറ കൈകളിലാണ്.

കിഴക്കന്‍ അലപ്പോയില്‍ വിമതര്‍ പിന്മാറിയിട്ടും സിറിയന്‍ സൈന്യം ആക്രമണം തുടരുന്നതായും റിപ്പോര്‍ട്ട്. ഉപരോധഗ്രാമങ്ങളില്‍നിന്ന് സിവിലിയന്മാര്‍ക്ക് ഒഴിയുന്നതിനായി വ്യാഴാഴ്ച സൈന്യം  ആക്രമണം നിര്‍ത്തിവെച്ചതായി റഷ്യ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാല്‍, ആക്രമണം തുടരുകയാണെന്ന് വിമതരും തദ്ദേശവാസികളും പറഞ്ഞു.  ആക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. ബാരല്‍ ബോംബാക്രമണം തുടരുകയാണെന്ന് മനുഷ്യാവകാശസംഘങ്ങളും റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച 8000 പേരാണ് മേഖലയില്‍നിന്ന് പലായനം ചെയ്തത്.

 

Tags:    
News Summary - Aleppo battle: UN says hundreds of men missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.