ന്യൂയോർക്: വെസ്റ്റ്ബാങ്കിലെ മുഖ്യഭാഗമായ ജോർഡൻ താഴ്വരയും ചാവുകടലും കൂട്ട ിച്ചേർക്കുകയാണെങ്കിൽ ഇസ്രായേലുമായി ഒപ്പുവെച്ച എല്ലാ കരാറുകളും റദ്ദാക്കുമെന്ന് യു.എൻ വേദിയിൽ മുന്നറിയിപ്പുമായി ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ്. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാൽ ജോർഡൻ താഴ്വരയും ചാവുകടലും ഇസ്രായേലിനോട് കൂട്ടിച്ചേർക്കുമെന്നായിരുന്നു പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിെൻറ വാഗ്ദാനം.
വീണ്ടും സർക്കാർ രൂപവത്കരിക്കാൻ കിട്ടിയ അവസരം മുതലെടുത്ത് തീവ്രവലതുപക്ഷത്തിെൻറ പിന്തുണ ഉറപ്പിക്കാൻ നെതന്യാഹു വാഗ്ദാനം നിറവേറ്റുമോയെന്നാണ് ഫലസ്തീെൻറ ആശങ്ക. യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ് ഉൾപ്പെടെ ലോകനേതാക്കൾ നെതന്യാഹുവിെൻറ പ്രഖ്യാപനത്തെ എതിർത്തിരുന്നു.
യു.എസിെൻറ മധ്യസ്ഥതയിൽ 1990കളിൽ അന്നത്തെ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ നേതാവ് യാസിർ അറഫാത്തും ഇസ്രായേൽ നേതാക്കളും തമ്മിൽ നിരവധി സമാധാന കരാറുകളിൽ ഒപ്പുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.