വാഷിങ്ടൺ: ന്യൂസിലന്‍ഡ് ഭീകരാക്രമണം പ്രധാനമന്ത്രി ജസീന്ത ആർഡേൻ കൈകാര്യം ചെയ്ത രീതി ലോകത്തിന് മാതൃകയാണെന്ന് ന്യൂയോർക് ടൈംസ് പത്രം. അപകടം നടന്നയുടന്‍ അവർ ജനങ്ങൾക്ക രികിലെത്തി. അവരുടെ വാക്കുകൾക്ക് ചെവികൊടുത്തു. പിന്നീട് തോക്ക് നിയന്ത്രണം ഏര്‍പ്പ െടുത്തുമെന്ന് ഉറപ്പുനല്‍കി. അത് വെറുംവാക്കല്ലെന്ന് തെളിയിക്കുകയും ചെയ്തു.
സുരക്ഷക്കു വേണ്ടിയാണീ ആയുധ നിരോധനമെന്നാണ് അവർ ലോകത്തോട് പറഞ്ഞത്. സമൂഹമാധ്യമങ്ങളിലൂടെ വെറുപ്പും വിദ്വേഷവും വമിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും മറ്റും പ്രചരിക്കുന്നതിന് കടിഞ്ഞാണിടണമെന്നും പറഞ്ഞു. ന്യൂസിലൻഡിനെ പോെലയല്ല, ആയുധ നിരോധനത്തിന് അമേരിക്കയിലെ നാഷനല്‍ റൈഫ്ള്‍സ് അസോസിയേഷനും അവരുടെ രാഷ്ട്രീയ കൂട്ടാളികളും എതിരാണെന്നു കാണാം. അമേരിക്കയില്‍ കൂട്ടക്കൊലകളുടെ പരമ്പരതന്നെ ഉണ്ടായിട്ടും തോക്കുനിയന്ത്രണം പ്രാബല്യത്തിലായില്ല. 73 ശതമാനം അമേരിക്കക്കാരും തോക്കുനിയന്ത്രണം കുറക്കണമെന്ന അഭിപ്രായം ഉള്ളവരാണ്. ന്യൂസിലൻഡിന് പക്ഷേ തീരുമാനമെടുക്കാൻ ഒറ്റ ആക്രമണംതന്നെ മതിയായിരുന്നു.
ജസീന്തയുടെ നേതൃപാടവത്തിെൻറ മികച്ച ഉദാഹരണമാണിത്. കറുത്ത തട്ടം തലയിലണിഞ്ഞ് കൂട്ടക്കൊലക്കിരയാക്കപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചു. നിറവും ജാതിയും നോക്കാതെ ആ പാവങ്ങളെ േചർത്തുപിടിച്ച് ഒപ്പമുണ്ടെന്ന് ഉറപ്പുനൽകി. ഭീകരെൻറ പേരുപറഞ്ഞ് പ്രശസ്തനാക്കാനില്ലെന്നും പകരം ഇരയുടെ പേര് ഏറ്റുപറയുമെന്നും പറഞ്ഞു. ഇനിയൊരാക്രമണം ഉണ്ടായാൽ ലോകനേതാക്കള്‍ ജസീന്തയെപ്പോലെ ഇരകള്‍ക്കൊപ്പം നില്‍ക്കണം. ജനം ആഗ്രഹിക്കുന്നത് ഇങ്ങനെയുള്ള നേതാക്കളെയാണെന്നും പത്രം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.